TRENDING:

'അസുഖം ഏറെ ഭേദമായിട്ടുണ്ട്; ക്ഷേമാന്വേഷണം നടത്തിയവർക്ക് നന്ദി; 'മന്ത്രി ടി.എം തോമസ് ഐസക്

Last Updated:

"അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും"- ഐസക് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ധനമന്ത്രി തോമസ് ഐസക് ക്ഷേമാന്വേഷണം നടത്തിയവർക്ക് ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. അസുഖം ഏറെ ഭേദമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എന്നാൽ പൊതുവിൽ രണ്ടു പ്രശ്നങ്ങളുണ്ടെന്ന് ഐസക് പറഞ്ഞു. പ്രമേഹം അൽപം കൂടുതലാണ്. അതുപോലെ ചെറിയ ശ്വാസംമുട്ടലുമുണ്ട്.
advertisement

"ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും"- മന്ത്രി ഐസക് പറഞ്ഞു.

You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]

advertisement

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങൾ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ധനമന്ത്രി. അതിനിടെ മന്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയ സ്റ്റാഫ് അംഗങ്ങളിൽ ആർക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായി. ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'അസുഖം ഏറെ ഭേദമായിട്ടുണ്ട്; ക്ഷേമാന്വേഷണം നടത്തിയവർക്ക് നന്ദി; 'മന്ത്രി ടി.എം തോമസ് ഐസക്
Open in App
Home
Video
Impact Shorts
Web Stories