തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പടെ ക്വറന്‍റീനിൽ പോകാൻ നിർദേശിച്ചു. ആന്‍റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്ക് ഉടൻ സ്രവ പരിശോധന നടത്തും. ഇതുവരെ മറ്റ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിലാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സ്രവ പരിശോധന ഫലം വരുന്നതിന് അനുസരിച്ച് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.