ധനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്തു; മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഐസകിനൊപ്പം വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത നേതാക്കളും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകും.
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഐസകിനൊപ്പം വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത നേതാക്കളും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകും.
മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എസ് രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളാണ് വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഐസക്കിനൊപ്പം പങ്കെടുത്തത്.
പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. ഐസകിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
advertisement
കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉന്നത സിപിഎം നേതാവാണ് തോമസ് ഐസക്. നേരത്തെ എം.എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Location :
First Published :
September 06, 2020 10:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ധനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്തു; മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ