TRENDING:

'കോവിഡ് വാക്സിൻ ഹറാമെന്ന് മുസ്ലിം പണ്ഡിതർ; പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാനാവില്ലെന്ന് യോഗം'

Last Updated:

സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഒരു സ്റ്റെബിലൈസറായി വ്യാപകമായി ഉപയോഗിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#സ്വാതി ലോഖണ്ഡെ
advertisement

ലോകമെങ്ങുമുള്ള കമ്പനികൾ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിനായി മത്സരിക്കുകയും രാജ്യങ്ങൾ വാക്സിൻ ഡോസുകൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ചില മതസമൂഹങ്ങൾ വാക്സിനിൽ പന്നിയിറച്ചി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ്. ചില മതവിഭാഗങ്ങളിൽ പന്നിയിറച്ചി ഉൽ‌പന്നങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ഉപയോഗം നിരോധിച്ചിരിക്കുന്നതായി മുസ്ലിം ആളുകൾ പറയുന്നു. ചൈനീസ് വാക്സിൻ ഉപയോഗിക്കരുതെന്ന് മുംബൈയിലുള്ള മുസ്ലിം പണ്ഡിതൻമാർ അവരുടെ ജനത്തോട് അഭ്യർത്ഥിച്ചു.

ഒമ്പത് മുസ്ലിം സംഘടനകളുടെ യോഗമാണ് മുംബൈയിൽ നടന്നത്. യോഗത്തിൽ ചൈനയിൽ നിർമിച്ച വാക്സിൻ ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. ചൈന വാക്‌സിനിൽ പന്നിയിറച്ചി (പന്നി) ഉപയോഗിക്കുന്നുവെന്നും മുസ്ലിമിന് പന്നി നിരോധിച്ചിരിക്കുന്നതാണെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു. ഇക്കാരണത്താൽ ചൈന വാക്സിൻ ഉപയോഗിക്കരുതെന്ന് അവർ സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

advertisement

Coronavirus vaccine | വാക്സിൻ ഹലാലാണോ ഹറാമാണോ? പന്നി മാംസ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്ലാം മതനേതാക്കൾ

'ഇന്ന് മുംബൈയിൽ ഞങ്ങളുടെ ജനങ്ങൾക്കായി ഒരു യോഗം ചേർന്നു, അതിൽ ഒമ്പത് സംഘടനകൾ പങ്കെടുത്തു. പന്നിയുടെ മുടി, കൊഴുപ്പ് അല്ലെങ്കിൽ ഇറച്ചി എന്നിവ ഉപയോഗിക്കുന്ന ചൈനയിലാണ് വാക്സിൻ നിർമിച്ചത്. മുസ്ലിങ്ങൾക്ക് പന്നി ഹറാം അല്ലെങ്കിൽ നിരോധിക്കപ്പെട്ടത് ആണ്. ഒരു കിണറിൽ പന്നിയുടെ ഒരു മുടി വീണാൽ പിന്നെ ആ മുഴുവൻ കിണറും നിരോധിക്കപ്പെട്ടത് ആയി മാറുന്നു. അതുകൊണ്ട് ചൈന വാക്സിൻ ഉപയോഗിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു' - റാസ അക്കാദമി ജനറൽ സെക്രട്ടറി മുഹമ്മദ് സയ്യദ് നൂറി പറഞ്ഞു.

advertisement

മൃഗക്കൊഴുപ്പുണ്ടെങ്കിലും കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് UAE ഫത്വാ കൗൺസിൽ

കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിന് പന്നിയിറച്ചി ഉപയോഗിച്ചുവെന്ന് ലോകമെമ്പാടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. തുടർന്ന് ഇത് വാക്സിൻ സ്വീകരിക്കുന്നതിനെച്ചൊല്ലി മുസ്ലിം സമൂഹത്തിൽ ചർച്ചയ്ക്ക് കാരണമായി. എന്നിരുന്നാലും, വ്യക്തികളുടെ ജീവൻ രക്ഷിക്കുന്നതിന് ഹറാം വസ്തുക്കൾ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ഖുർ - ആനിൽ ഉള്ളതായി മുസ്ലിം പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്.

advertisement

അതേസമയം, ഉത്തർപ്രദേശിലെ ഒരു മുസ്ലിം നേതാവായ മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി, സ്വയം ഏതെങ്കിലും ഒരു അഭ്യൂഹത്തിന്റെ ഭാഗമാകുന്നതിന് പകരം വാക്സിൻ സ്വീകരിക്കാൻ തന്റെ ജനത്തോട് അഭ്യർത്ഥിച്ചു.

സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഒരു സ്റ്റെബിലൈസറായി വ്യാപകമായി ഉപയോഗിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് വാക്സിൻ ഹറാമെന്ന് മുസ്ലിം പണ്ഡിതർ; പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാനാവില്ലെന്ന് യോഗം'
Open in App
Home
Video
Impact Shorts
Web Stories