മൃഗക്കൊഴുപ്പുണ്ടെങ്കിലും കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് UAE ഫത്വാ കൗൺസിൽ
Last Updated:
കഴിഞ്ഞദിവസം ആയിരുന്നു ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന കോവിഡ് വാക്സിനുകൾക്ക് എതിരെ ആശങ്ക രേഖപ്പെടുത്തി മുസ്ലിം മതനേതാക്കൾ രംഗത്തെത്തിയത്. മുസ്ലിം മതനേതാക്കളും ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ദുബായ്: കോവിഡ് വാക്സിൻ ഹലാൽ ആണെന്നും വിശ്വാസികൾക്ക് സ്വീകരിക്കാമെന്നും യു എ ഇ ഫത്വാ കൗൺസിൽ. മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും കോവിഡ് വാക്സിൻ മുസ്ലിങ്ങൾക്ക് അനുവദനീയമാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത്വ കൗൺസിൽ വിധിച്ചു. ഷെയ്ഖ് അബ്ദല്ല ബിൻ ബയ്യായുടെ ചെയർമാൻ ആയുള്ള യു എ ഇ ഫത്വ കൗൺസിൽ ആണ് ഫത്വ പുറപ്പെടുവിച്ചത്.
മതപരമായ വിധികൾ പ്രകാരം തന്നെ മനുഷ്യ ശരീരത്തിന്റെ സംരക്ഷണം മുൻനിർത്തി കോവിഡ് വാക്സിൻ അനുവദനീയമാണെന്ന് കൗൺസിൽ വ്യക്തമാക്കി. കോവിഡ് വാക്സിൻ ഹലാൽ ആണോ ഹറാം ആണോ എന്ന വിഷയത്തിൽ അറബ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശങ്കകൾ ഉയർന്നിരുന്നു.
വ്യക്തികൾക്കുള്ള പ്രതിരോധ നടപടിയായാണ് കോവിഡ് വാക്സിനേഷനെ കാണുന്നത്. ഇസ്ലാമിക വിശ്വാസം ആവശ്യപ്പെടുന്നതു പോലെയാണ് ഇത്. മഹാമാരികളുടെ സമയത്ത് രോഗ ബാധയേൽക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും അത് സമൂഹത്തിന് ആകമാനം ഭീഷണിയാവുകയും ചെയ്യുമെന്നും കൗൺസിൽ വിശദീകരിക്കുന്നു.
advertisement
You may also like:'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ': കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ പിടിയിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ [NEWS]Abhaya Case | 'വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്': കോട്ടയം അതിരൂപത [NEWS] M K Muneer | മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സാധാരണ വാക്സിനുകളിൽ ഉണ്ടാകാറുള്ള ഘടകമായ പന്നിയിറച്ചി ജെലാറ്റിൻ ഉപയോഗിക്കുന്നത് പന്നിയിറച്ചി ഉൽപന്നങ്ങൾ 'ഹറാം' അല്ലെങ്കിൽ ഇസ്ലാമിക നിയമപ്രകാരം നിരോധിച്ചിരിക്കുന്നതായി കരുതുന്ന മുസ്ലീങ്ങൾക്കിടയിൽ വാക്സിനേഷനെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പടരുന്നതിനിടെയാണ് ഈ വിധി.
advertisement
കഴിഞ്ഞദിവസം ആയിരുന്നു ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന കോവിഡ് വാക്സിനുകൾക്ക് എതിരെ ആശങ്ക രേഖപ്പെടുത്തി മുസ്ലിം മതനേതാക്കൾ രംഗത്തെത്തിയത്. മുസ്ലിം മതനേതാക്കളും ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ, ഉത്തർപ്രദേശിലെ മുസ്ലീം നേതാവായ മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി, ഏതെങ്കിലും അഭ്യൂഹത്തിന്റെ ഭാഗമായി സ്വയം ഇടപെടുന്നതിനുപകരം വാക്സിൻ സ്വീകരിക്കാൻ തന്റെ സമുദായത്തിൽപ്പെട്ടവരോട് അഭ്യർഥിച്ചു. "സർക്കാരിന്റെ നീക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിലും കോവിഡ്-19 ൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിലും ആളുകൾക്ക് അവസരം വരുന്നത് സന്തോഷകരമാണ്. വാക്സിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവഗണിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഒരു മരുന്ന് മതത്തിന്റെ വിഷയമാകരുത്. ജീവിത സുരക്ഷയാണ് ഏറ്റവും വലിയ കാര്യം, അതിനാൽ വാക്സിൻ എല്ലാ സാധാരണ രീതിയിലും സ്വീകരിക്കുക. ഒന്നാമതായി, നിങ്ങളുടെ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കുക. വാക്സിൻ ഏതെങ്കിലും രാഷ്ട്രീയക്കാർ കൊണ്ടുവന്നതല്ല. അതിനാൽ ഒരു രാഷ്ട്രീയ നിറമോ മതത്തിന്‍റെ നിറമോ നൽകുന്നത് തെറ്റാണ്. പോളിയോ പ്രചാരണത്തിൽ ഇസ്ലാമിക് സംഘടനകൾ സർക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ പകർച്ചവ്യാധിയുടെ സമയത്ത് കോവിഡ് -19 വാക്സിനേഷൻ പ്രവർത്തനങ്ങളിലും ഇത് തുടരണം, "മൗലാന ഖാലിദ് റാഷിദ് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫിറംഗി മഹ്‌ലി പ്രസ്താവനയിൽ പറഞ്ഞു.
Location :
First Published :
December 23, 2020 11:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
മൃഗക്കൊഴുപ്പുണ്ടെങ്കിലും കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് UAE ഫത്വാ കൗൺസിൽ