ഇതുവരെ 12 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശവസംസ്‌കാരം, വിവാഹം എന്നിവ പരിപാടികളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മുന്‍ കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ ഈ നിയന്ത്രണങ്ങളും ഉണ്ടാകും. സ്‌കൂളുകളും കോളേജുകളും ഏപ്രില്‍ 30 വരെ അടഞ്ഞു കിടക്കും.
Also Read- Covid 19 | സാമൂഹിക അകലം പാലിക്കുന്നതിനേക്കാൾ ഫലപ്രദം വെന്റിലേഷനും മാസ്‌ക് ഉപയോഗവും
advertisement
അതേസമയം മാളുകളില്‍ ഒരു ഷോപ്പില്‍ 10 പേരെ പ്രവേശിപ്പിക്കാനും 20 കടകളുള്ള മാളുകളില്‍ 200 പേരെ പ്രവേശിക്കാമെന്നും ഇളവ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് പ്രതിദിന കണക്കുകളുടെ അവലോകനത്തില്‍ കോവിഡ് കേസുകളിലും മരണനിരക്കിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ 85 ശതമാനം കേസുകളും യുകെ വകഭേദമാണെന്നും ഇത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒപു പരിധി വരെ കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി കര്‍ശന നടപടികളിലേക്ക് കടക്കുകയല്ലാതെ തനിക്ക് മറ്റു മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റാലികേേളാ സമ്മേളനമോ നടത്തുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ എന്നിവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടത്തിയ രാഷ്ട്രീയ റാലികളില്‍ പങ്കെടുത്തതില്‍ അമരീന്ദര്‍ സിങ് ആശ്ചര്യം പ്രകടിപ്പിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇതുപോലെ പെരുമാറിയാല്‍ ആളുകള്‍ രോഗം പടരുന്നത് ഗൗരവകരമാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് 19 കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 ചുമത്തി. 144 നിലവില്‍ വന്ന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയങ്ങളിലെയും അപ്പാര്‍ട്ട്‌മെന്റുകളിലെയും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകളും നീക്കി വെയ്ക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിറക്കി. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ ഒരു ദിവസത്തെ ചികിത്സയ്ക്ക് 5200 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഈടാക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആയിരിക്കും ഈ ചാര്‍ജ് ഈടാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ആയിരിക്കും ചെലവ് വഹിക്കുക.