കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം അവസാനിച്ചിട്ടില്ല. വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴും ശാസ്‌ത്രജ്ഞർ. പഴയതുപോലെയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമം തുടരുമ്പോൾ തന്നെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി നിൽക്കുകയാണ്.
കോവിഡ് 19 പ്രോട്ടോക്കോൾ പിന്തുടരുകയും ഒപ്പം വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുകയാണ് ഇപ്പോൾ പ്രധാനം. വാക്‌സിനേഷൻ പദ്ധതികൾ തുടങ്ങിയിട്ടുണ്ടെങ്കിലും വയസ്സ് പരിഗണിച്ചാണ് അത് നൽകുന്നത്. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കലും എല്ലാം നമ്മൾ പിന്തുടരേണ്ടിയിരിക്കുന്നു.
എന്നാൽ പുതിയ ഒരു പഠനം പറയുന്നത് നോക്കൂ. സാമൂഹികമായി അകലം പാലിക്കുന്നതിലും മികച്ച മാർഗ്ഗം മാസ്‌ക് ധരിക്കുന്നതും വായു സഞ്ചാരമുള്ള സജ്ജീകരണവുമാണെന്നാണ് സെൻട്രൽ ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പൂർണ്ണമായും തുറക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ ഈ പഠനം മികച്ചൊരു സൂചനയാണ് നൽകുന്നത്.
ഫിസിക്‌സ് ഓഫ് ഫ്ലൂയിഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, മാസ്‌ക്കുകൾ ഉപയോഗിച്ച്, ശാരീരികമായി അകലം പാലിക്കുമ്പോൾ വായുവിലൂടെ സഞ്ചരിക്കുന്ന അണുക്കൾ പരസ്‌പ്പരം പകരുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുകയില്ല. പഠനത്തിനായി, വായു പ്രവാഹവും രോഗം പകരാനുള്ള സാധ്യതയും മനസ്സിലാക്കി അദ്ധ്യാപകരും വിദ്യാർത്ഥികളും ഉള്ള ഒരു ക്ലാസ് മുറിയുടെ കമ്പ്യൂട്ടർ മോഡൽ സൃഷ്‌ടിച്ചു.
ഒരു ക്ലാസ് മുറിയുടെ ശരാശരി വലുപ്പം പോലെ, ഒമ്പതടി ഉയരത്തിൽ 709 ചതുരശ്രയടി വിസ്‌തീർണ്ണത്തിലാണ് ക്ലാസ് റൂം ഉണ്ടാക്കിയത്. ക്ലാസ് മുറിയിൽ മുൻ ഭാഗത്തായി ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു, ക്ലാസിൽ ഇരിക്കുന്ന ഓരോ കുട്ടികളും മാസ്‌ക് ധരിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥികളിൽ ആരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടാകാം. രണ്ട് സാഹചര്യങ്ങളിലൂടെ ഈ ക്ലാസ് റൂമിന്റെ കേസ് പറിശോധിച്ചു. വെന്റിഷൻ ഉപയോഗിച്ചും അല്ലാതെയും. വെൽസ്-റിലേയും (ഇൻഡോർ ട്രാൻസ്‌മിഷൻ സാധ്യതകൾ മനസ്സിലാക്കാൻ) കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക് മോഡലുകളും (കാറുകളുടേയും പ്ലെയിനുകളുടേയും എയറോഡൈനാമിക് മനസ്സിലാക്കാൻ ഉപയോഗിക്കുന്നു) ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
എയ്റോസോളുകളിലേക്ക് നേരിട്ട് സമ്പർക്കം ഉണ്ടാകുന്നത് മാസ്‌ക്കുകൾ തടയുന്നുവെന്ന് പരീക്ഷണത്തിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നു. മാസ്‌ക്ക് ഉണ്ടാക്കുന്ന ഇളം ചൂട് ശ്വാസം വായുവിലെ കണങ്ങളിലേക്ക് എത്തുന്നത് തടയാൻ സഹായിച്ചു, ഇത് എയറോസോളുകളുടെ ചലനത്തിന് കാരണമാകുകയും അടുത്തുള്ള വിദ്യാർത്ഥിയിലേക്ക് എത്തുന്നത് തടയുകയും ചെയ്യുന്നു.
കൂടാതെ, നല്ല വായു സഞ്ചാരമുള്ള സജ്ജീകരണവും ശരിയായ വായു ശുദ്ധീകരണവും ഉള്ള റൂം, വായു സഞ്ചാരം ഇല്ലാത്ത റൂമുമായി താരതമ്യപ്പെടുത്തുമ്പോൾ അണുക്കൾ പകരാനുള്ള സാധ്യതകൾ 40 അല്ലെങ്കിൽ 50 ശതമാനം വരെ കുറക്കുന്നു. രണ്ട് മോഡലുകളേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രത്യേകിച്ചും വായു സഞ്ചരം ഇല്ലാത്ത സാഹചര്യത്തിൽ, വെൽസ്-റിലേയും കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമികും ഒരേ ഫലങ്ങളാണ് നൽകുന്നത്. എന്നാൽ വായു സഞ്ചാരം ഉള്ള ഇടങ്ങളിൽ വെൽസ് റിലേ 29 ശതമാനം അണുബാധ സാധ്യത കുറച്ച് കാണിക്കുന്നു.
Keywords: കൊറോണ, മഹാമാരി, കോവിഡ് 19, കൊറോണ വൈറസ്, Masks, Ventilation, Social Distancing, Covid-19ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.