രോഗികളുടെ പ്രതിദിന കണക്കിൽ രണ്ട് മാസത്തിലധികം ഒന്നാം സ്ഥാനത്ത് തുടർന്ന തിരുവനന്തപുരം ചൊവ്വാഴ്ച എട്ടാം സ്ഥാനത്ത് എത്തി. 11,157 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 52,791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 41273 പേരും രോഗമുക്തരായി. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനത്തിലെത്തി നില്‍ക്കുന്നു. സംസ്ഥാന ശരാശരി 72 ആണ്.
Also Read കോവിഡ് മുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യത; പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് ICMR
advertisement
ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ തിരുവനന്തപുരം നാലാം സ്ഥാനത്താണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ തിരുവനന്തപുരത്തെക്കാൾ കൂടുതൽ രോഗികൾ നിലവിലുണ്ട്. സംസ്ഥാനത്തുതന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണ്. വയനാടാണ് ഒന്നാംസ്ഥാനത്ത്.
പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് തിരുവനന്തപുരം. മരണ നിരക്കിൽ മാറ്റം വന്നിട്ടില്ല. ആകെ കോവിഡ് മരണത്തിൽ 30 ശതമാനവും തിരുവനന്തപുരത്ത് തന്നെയാണ്. ഇന്നലെ വരെ 361 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി മരിച്ചത്. ഈ മാസം ആദ്യം മുതല്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് ജില്ല ഭരണകൂടത്തിൻരെ വിലയിരുത്തൽ.