പഴുതടച്ച സുരക്ഷയിൽ ലോക്ക്ഡൗണിന്റെ ആദ്യ ദിവസം കൊല്ലം നഗരം എന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം വരെ കേട്ടത്.
പക്ഷെ ഞായറാഴ്ച തന്നെ ആ സുരക്ഷയ്ക്ക് വിള്ളൽ വീണു. കോവിഡ് പോസിറ്റീവായെന്ന ലാബ് റിസൾട്ടുമായി വൃദ്ധനായ രോഗി നടന്നു ചിന്നക്കടവരെയെത്തിയത് സുരക്ഷാ ജീവനക്കാരനെയാകെ ഞെട്ടിച്ചു. വൃദ്ധനെ പരിശോചിച്ചു റിസൾട്ട് നൽകിയ ലാബുകാരുടെ കടുത്ത അലംഭാവംഒന്ന് തന്നെയാണിതിന് കാരണം. ഒടുവിൽ പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇയാളെ ക്വറന്റീൻ ചെയ്തത്. ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിയായ 61കാരനാണ് നടന്ന് ചിന്നക്കടയിലെത്തിയത്.
advertisement
Also Read- കോവിഡ് ബാധിച്ച് വീട്ടിൽ കുഴഞ്ഞ് വീണ BJP പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് DYFI പ്രവർത്തകർ
രാവിലെ പതിനൊന്നരയോട് കൂടിയാണ് ഇയാൾ ചിന്നക്കടയിലൂടെ നടന്ന് വന്നത്. കൊല്ലത്തെ സർക്കാർ അധീനതയിലുളള ഒരു പാർക്കിൽ കാവൽക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ താമസിക്കുന്നതും പാർക്കിലെ സെക്യൂരിറ്റിയുടെ വിശ്രമമുറിയിലാണ്. രണ്ട് ദിവസത്തിന് മുമ്പ് ഇയാൾക്ക് ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചിന്നക്കടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ലാബിൽ നിന്നും പോസിറ്റീവാണെന്ന് ഇയാളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ പാർക്കിൽ നിന്നും നേരിട്ട് എത്തിയാണ് പരിശോധനാഫലം വാങ്ങിയത്.
Also Read- കോവിഡ് വ്യാപനം; അടിയന്തിര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളിൽ നിർദേശങ്ങളുമായി KGMOA
എന്നാൽ ലാബ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ, രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗ്ഗങ്ങളോ സ്വീകരിക്കാതെ ഇയാളെ റിസൾട്ടും നൽകി പറഞ്ഞ് വിടുകയായിരുന്നു. പരിശോധന നടത്തിയാൽ ക്വറന്റീനിൽ തുടരണമെന്നത് രോഗിയും പാലിച്ചില്ല. ചിന്നക്കടയിലൂടെ നടന്ന പോയ ഇയാൾക്ക് പോസ്റ്റിവാണെന്ന് വാഹനപരിശോധന നടത്തികൊണ്ടിരുന്ന പൊലീസുകാരോട് ഒരു ഓട്ടോറിക്ഷക്കാരൻ പറഞ്ഞതിനെ തുടർന്ന് പൊലീസ് ഇയാളെ തടയുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന ലാബ് ഫലം പരിശോധിക്കുകയുമായിരുന്നു.
Also Read- കോവിഡിനെ കുറിച്ചുള്ള കങ്കണ റണൗട്ടിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം
കോവിഡ് പോസിറ്റീവാണെന്ന് മാനസിലാക്കിയ പൊലീസ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. സാനിറ്റൈസറും മാസ്കും ഗ്ളൗസും പൊലീസ് ഇയാൾക്ക് നൽകി. ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ കൊണ്ട് പോയി. തുടർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ എത്തി ചിന്നക്കടയിൽ അണു നശീകരണം നടത്തി.
Also Read- Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ