ട്വിറ്ററിന് പിന്നാലെ ഇൻസ്റ്റഗ്രാമും; കോവിഡിനെ കുറിച്ചുള്ള കങ്കണ റണൗട്ടിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം

Last Updated:
കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റഗ്രാമിലൂടെ നടി അറിയിച്ചിരുന്നു.
1/10
 ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെന്റ് ചെയ്തതത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. പശ്ചിമ ബംഗാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിവേകരഹിതമായ അഭിപ്രായങ്ങൾ ട്വിറ്ററിലൂടെ നിരന്തരം പങ്കുവെച്ചതിനെ തുടർന്നാണ് നടിയുടെ അക്കൗണ്ട് സ്ഥിരമായി നിരോധിക്കപ്പെട്ടത്. (Image: Kangana Ranaut/Instagram)

advertisement
2/10
Kangana Ranaut, Kangana Ranaut covid 19, Kangana Ranaut Twitter, Kangana Ranaut Oxygen, Kangana Ranaut tweet, Kangana Ranaut west bengal, Kangana Ranaut Instagram, Kangana Ranaut meme, Kangana Ranaut jokes,
ഇപ്പോൾ ഇൻസ്റ്റഗ്രാമും കങ്കണയുടെ പോസ്റ്റിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. കോവിഡിനെ കുറിച്ച് നടി പറഞ്ഞ അഭിപ്രായത്തെ തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റഗ്രാമിലൂടെ നടി അറിയിച്ചിരുന്നു. (Image: Kangana Ranaut/Instagram)
advertisement
3/10
Kangana Ranaut, Kangana Ranaut Twitter, Kangana Ranaut Oxygen, Kangana Ranaut tweet, Kangana Ranaut west bengal, Kangana Ranaut Instagram, Kangana Ranaut meme, Kangana Ranaut jokes,
തന്റെ ചിത്രവും ഒപ്പം കോവിഡിനെ കുറിച്ചുള്ള ഒരു കുറിപ്പുമായിരുന്നു കങ്കണ പങ്കുവെച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ ക്വാറന്റീനിലാണെന്നും. വൈറസ് തന്റെ ശരീരത്തിൽ കയറിയതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും എന്നാൽ ഇനി താൻ അതിനെ തകർക്കും എന്നുമായിരുന്നു നടിയുടെ പോസ്റ്റ്.
advertisement
4/10
 മാത്രമല്ല, പുറത്തു നിന്നുള്ള ഒന്നിനും സ്വന്തം ശരീരത്തെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്നും അവയെ ഭയപ്പെട്ടാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുമെന്നും കങ്കണ കുറിപ്പിൽ പറഞ്ഞു.

5/10
Kangana Ranaut, Kangana Ranaut post, Kangana Ranaut on Jallikattu, കങ്കണ റണൗത്
കൂടുതൽ ശ്രദ്ധ ലഭിച്ച് ഇപ്പോൾ ആളുകളെ സമ്മർദ്ദത്തിലാക്കിയ ചെറിയൊരു പിനി മാത്രമാണ് കോവിഡ് 19 എന്നുമായിരുന്നു കങ്കണയുടെ കുറിപ്പ്. പതിവ് പോലെ നടിയുടെ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്കും വിധേയമായി.
advertisement
6/10
Kangana Ranaut, Birthday, Bollywood, National Film Award, കങ്കണ റണൌട്ട്, ജന്മദിനം, ബോളിവുഡ്, ദേശീയ ചലച്ചിത്ര അവാർഡ്
ഇന്ത്യയിൽ ആയിരക്കണക്കിന് പേർ ദിവസവും കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരം രോഗത്തെ ചെറിയൊരു പനി എന്ന് വിശേഷിപ്പിച്ചത് എന്നായിരുന്നു പ്രധാന വിമർശനം. കങ്കണയുടെ പോസ്റ്റിന് താഴെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
advertisement
7/10
 ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തത്. പോസ്റ്റ് നീക്കം ചെയ്ത നടപടിയെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രംഗത്തെത്തിയിട്ടുണ്ട്. താൻ കോവിഡിനെ തകര‍്ക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം തന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് ട്വിറ്ററിൽ കേട്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലൂണ്ട്. പക്ഷേ ഒരാഴ്ച്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല. എന്നാണ് നടിയുടെ കുറിപ്പ്. (Image: Kangana Ranaut/Instagram)

8/10
 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്റർ കങ്കണയ്ക്ക് മേൽ അകൗണ്ടിനു മേൽ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ആമസോൺ പ്രൈം വീഡിയോ സീരീസ് താണ്ടവിനെതിരെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അവരുടെ അക്കൗണ്ടിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, അതിൽ മതവികാരം വ്രണപ്പെടുത്തിയതിനായി 'നിർമ്മാതാക്കളുടെ തലയറുക്കേണ്ട സമയമാണിതെന്ന്' അവർ പരാമർശിച്ചിരുന്നു. (Image: Kangana Ranaut/Instagram)

9/10
 കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ റിഹാനയെ പരിഹസിച്ചും കർഷകരെ തീവ്രവാദികളെന്നും വിളിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകപ്രതിഷേധ മേഖലയിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് 'എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം. (Image: Kangana Ranaut/Instagram)

10/10
  റിഹാനയുടെ ട്വീറ്റിന് പിന്നാലെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗത്ത് രംഗത്തെത്തി. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. (Image: Kangana Ranaut/Instagram)

കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ

  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement