TRENDING:

'നിരവധി പേരെ കൊറോണ വൈറസ് തട്ടിയെടുത്തു'; കോവിഡ് മരണങ്ങളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരോട് സംസാരിക്കവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മുടെ പ്രിയപ്പെട്ടവരെ ഈ വൈറസ് തട്ടിയെടുത്തു. മരണപ്പെട്ടവർക്ക് ആദരമർപ്പിക്കുന്നതിനൊപ്പം കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു'- മോദി പറഞ്ഞു. സംസാരത്തിനിടയിൽ വാക്കുകൾ ഇടറിപ്പോയ മോദി, കുറച്ചുനേരത്തെ മൗനത്തിനുശേഷം വിതുമ്പുന്നതും കാണാം. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിതുമ്പിയത്.
advertisement

Also Read- 93കാരിയായ ജ്യോത്സന ബോസ്; കോവിഡ് ഗവേഷണത്തിന് മൃതശരീരം വിട്ടുനൽകുന്ന ആദ്യ ഇന്ത്യൻ വനിത

ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്‌ക്കെതിരെ രാജ്യം തയാറെടുക്കണം. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Also Read- COVID 19 രണ്ടാം തരംഗം; ലക്ഷണങ്ങൾ, അപകടസാധ്യതകൾ, പ്രതിരോധം

advertisement

കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു. ഇപ്പോള്‍ ഏതാനും ദിവസങ്ങളായി നമുക്ക് വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് ആണുള്ളത്. അതിനെ തോല്‍പ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

Also Read- 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം; സംസ്ഥാനങ്ങൾ കടുത്ത സമ്മ‍‍ർദ്ദത്തിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും മുന്നണിപ്പോരാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം നന്ദിയർപ്പിച്ചത്. രണ്ടാം തരംഗത്തിൽ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. കൂടുതൽപേർക്ക് രോഗം ബാധിക്കുകയും നിരവധിപ്പേർ ഒരുപാടുകാലം ആശുപത്രിയിൽ കഴിയുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'നിരവധി പേരെ കൊറോണ വൈറസ് തട്ടിയെടുത്തു'; കോവിഡ് മരണങ്ങളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories