കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആാേരഗ്യ മന്ത്രി മന്‍സുഖ് മാണ്ടവ്യ, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും മറ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസും യോഗം ബഹിഷ്‌കരിച്ചിരുന്നു.
കര്‍ഷകരുമായി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമേ താത്പര്യമുള്ളൂവെന്ന് അകാലിദള്‍ അറിയിച്ചു. എന്നാല്‍ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിച്ചു.
advertisement
വാക്സിന്‍ കുത്തിവയ്പുകളെ കുറിച്ച് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും രാജ്യത്ത് ആറ് വാക്‌സിനുകള്‍ കൂടി വിവിധ ഘട്ടങ്ങളിലൂടെ അംഗീകാരം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് 40 കോടി ആളുകള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡികളില്ലെന്ന് നാലാം ഘട്ട സീറോ സര്‍വെയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ രാജ്യത്തെ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 70 ജില്ലകളിലായി ജൂണ്‍ ജൂലൈ മാസത്തിലാണ് നാലാംഘട്ട ദേശീയ സീറോ സര്‍വേ നടത്തിയത്. സര്‍വേയില്‍ ആറിനു 17നു ഇടയില്‍ പ്രായമുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധിതാര്‍ ആയിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
നാലാം ഘട്ട സിറോ സര്‍വെയില്‍ 7,252 ആരോഗ്യപ്രവര്‍ത്തകരെ ഐസിഎംആര്‍ പഠനവിധേയമാക്കിയിരുന്നു. എന്നാല്‍ ഇവരില്‍ പത്ത് ശതമാനം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല. 85.2 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടായിരുന്നു.
6-9 പ്രായത്തിനിടയില്‍പ്പെട്ടവരില്‍ 57.2 ശതമാനം പേര്‍ക്കും 10-17 പ്രായത്തിനിടയില്‍പ്പെട്ടവരില്‍ 61.6 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടായിരുന്നു. 18-44 പ്രായത്തിനിടയില്‍പ്പെട്ടവരില്‍ 66.7 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
അതേസമയം കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗം പോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാണ്‍പുര്‍ ഐ ഐ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഐ ഐ ടിയിലെ ഗണിതശാസ്ത്ര വിശകലന സംവിധാനമായ സൂത്രത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫ. മനീന്ദ്ര അഗര്‍വാളാണ് ഇതുസംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.
ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. മൂന്നാം തരംഗത്തെ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ മോഡലിലൂടെ പല തലതത്തിലും രീതിയിലുമുള്ള വിശകലനങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.
