നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പിഎം കിസാന്‍ പദ്ധതി; അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 3,000 കോടി; തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

  പിഎം കിസാന്‍ പദ്ധതി; അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 3,000 കോടി; തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

  പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്

  PTI

  PTI

  • Share this:
   ന്യൂഡല്‍ഹി: പിഎം കിസാന്‍ പദ്ധതി പ്രകാരം അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്ത 3,000 കോടി രൂപ തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.

   എന്നാല്‍ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നതിന് കര്‍ഷകര്‍ വരുമാന നകപുതി അടയ്ക്കുന്നവരായിരിക്കണമെന്ന് മാനദണ്ഡമുണ്ട്. നിലവില്‍ 42.16 ലക്ഷം കര്‍ഷകര്‍ അര്‍ഹരല്ലാത്തവരാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് 42 ലക്ഷത്തോളം കര്‍ഷകരില്‍ നിന്ന് 2,992 കോടി രൂപ തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

   Also Read-Khushbu | നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

   തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി നര്ന്ദ്ര സിങ് തോമര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആസാമിലാണ്. 8.35 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിവഴി ധനസഹായം ലഭിച്ചത്.

   Also Read-ഗൂഢാലോചനക്കാർക്ക് രാജ്യത്തിന്‍റെ വികസനം പാളം തെറ്റിക്കാൻ കഴിയില്ല: ആഭ്യന്തരമന്ത്രി അമിത് ഷാ

   തമിഴ്‌നാട്ടില്‍ 7.72 ലക്ഷം, പഞ്ചാബില്‍ 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ 2.65 ലക്ഷം, ഗുജറാത്തില്‍ 2.36 ലക്ഷം കര്‍ഷകര്‍ക്കും പദ്ധതി വഴി ധനസഹായം ലഭിച്ചു. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നതിനായി നോട്ടീസ് നല്‍കി.

   Also Read-ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വില വലുത്; ഇന്ധനവില വര്‍ധനവില്‍ കെ സുധാകരന്‍

   ആസാമില്‍ നിന്ന് 554 കോടി രൂപ, പഞ്ചാബില്‍ നിന്ന് 437 കോടി, മഹാരാഷ്ട്രയില്‍ നിന്ന് 358 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 340 കോടി, ഉത്തര്‍പ്രദേശില്‍ നിന്ന് 258 കോടി, ഗുജറാത്തില്‍ നിന്ന് 220 കോടി രൂപയാണ് തിരിച്ചുപിടിക്കുന്നത്.

   Also Read-പീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം: എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വി ഡി സതീശൻ

   പദ്ധതിയുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}