നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യോഗ ചെയ്യുന്നതിനിടെ വീണു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

  യോഗ ചെയ്യുന്നതിനിടെ വീണു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

  കഴിഞ്ഞദിവസം മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

  News18

  News18

  • Share this:
   മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

   വീഴ്ചയില്‍ തലയിടിച്ച് തലയില്‍ രക്തം കട്ടപിടിച്ച ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അബോധാവസ്ഥയിലാണ്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയില്‍ ആകുകയായിരുന്നു.

   Also Read-പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി

   വൈകുന്നേരം പതിവ് പോലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട പിടിച്ചെന്ന് കണ്ടെത്തിയത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

   എന്നാല്‍ വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

   പിഎം കിസാന്‍ പദ്ധതി; അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 3,000 കോടി; തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

   ന്യൂഡല്‍ഹി: പിഎം കിസാന്‍ പദ്ധതി പ്രകാരം അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്ത 3,000 കോടി രൂപ തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.

   എന്നാല്‍ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നതിന് കര്‍ഷകര്‍ വരുമാന നകപുതി അടയ്ക്കുന്നവരായിരിക്കണമെന്ന് മാനദണ്ഡമുണ്ട്. നിലവില്‍ 42.16 ലക്ഷം കര്‍ഷകര്‍ അര്‍ഹരല്ലാത്തവരാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് 42 ലക്ഷത്തോളം കര്‍ഷകരില്‍ നിന്ന് 2,992 കോടി രൂപ തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

   തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി നര്ന്ദ്ര സിങ് തോമര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആസാമിലാണ്. 8.35 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിവഴി ധനസഹായം ലഭിച്ചത്.

   തമിഴ്‌നാട്ടില്‍ 7.72 ലക്ഷം, പഞ്ചാബില്‍ 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ 2.65 ലക്ഷം, ഗുജറാത്തില്‍ 2.36 ലക്ഷം കര്‍ഷകര്‍ക്കും പദ്ധതി വഴി ധനസഹായം ലഭിച്ചു. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നതിനായി നോട്ടീസ് നല്‍കി.

   ആസാമില്‍ നിന്ന് 554 കോടി രൂപ, പഞ്ചാബില്‍ നിന്ന് 437 കോടി, മഹാരാഷ്ട്രയില്‍ നിന്ന് 358 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 340 കോടി, ഉത്തര്‍പ്രദേശില്‍ നിന്ന് 258 കോടി, ഗുജറാത്തില്‍ നിന്ന് 220 കോടി രൂപയാണ് തിരിച്ചുപിടിക്കുന്നത്.
   പദ്ധതിയുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

   Published by:Jayesh Krishnan
   First published:
   )}