പ്രതിഷേധത്തിന്റെ ചിത്രങ്ങൾ കാണാം
നേരത്തെ ഒന്നു രണ്ട് തവണ വല്ലാതെ കൂട്ടും കൂടിയപ്പോള്‍ ആളുകളെ പറഞ്ഞയക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസുമായി ചെറിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായത്. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും കാരണമായത്.
advertisement
കോവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയില്‍ പരിശോധിച്ച 600 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൂന്തുറയിൽ ജാഗ്രത കടുപ്പിച്ചത്. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.
TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]
പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.
മീന്‍വ്യാപാരിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് കരുതുന്ന കുടുംബങ്ങളിലെയും നാട്ടുകാരുമായവരില്‍ നടത്തിയ കോവിഡ് പരിശോധയില്‍ പൂന്തുറയില്‍ കുട്ടികളടക്കം 26 പേര്‍ക്കും പരുത്തിക്കുഴിയില്‍ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പിന്നീട് 600 പേരിൽ നടത്തിയ ടെസ്റ്റില്‍ 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.