‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന്
Last Updated:
‘Jio-bp’ partnership | അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യ അതിവേഗം വളരുന്ന ഇന്ധനവിപണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേർക്ക് തൊഴിലവസരങ്ങളും നൽകും.
ബ്രിട്ടീഷ് പെട്രോളിയവും റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡും (ആർ.ഐ.എൽ) തങ്ങളുടെ പുതിയ ഇന്ത്യൻ ഇന്ധനങ്ങളുടെയും സംയുക്ത സംരംഭവുമായ റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന് (ആർ.ബി.എം.എൽ) തുടക്കം കുറിച്ചു. ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും റിലയൻസിന്റെയും സംയുക്ത സംരംഭം റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് എന്നാണ് അറിയപ്പെടുക. ജിയോ - ബിപി ബ്രാൻഡിനു കീഴിൽ ആയിരിക്കും ഇത് പ്രവർത്തിക്കുക.
2019ലെ കരാർ അനുസരിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബ്രിട്ടീഷ് പെട്രോളിയവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഒരു ബില്യൺ ഡോളറാണ് (ഏകദേശം 7500 കോടി ഇന്ത്യൻ രൂപ) 49 ശതമാനം ഓഹരി സ്വന്തമാക്കാൻ ബ്രിട്ടീഷ് പെട്രോളിയം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 51 ശതമാനം ഓഹരി കൈവശം വെയ്ക്കുന്നുണ്ട്.
ജിയോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 21 സംസ്ഥാനങ്ങളിലുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടും. നിലവിലുള്ള 1400 റീട്ടെയിൽ കേന്ദ്രങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 5500 ആയി വർദ്ധിപ്പിക്കാനാണ് ആർ ബി എം എൽ ലക്ഷ്യമിടുന്നത്. അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യ അതിവേഗം വളരുന്ന ഇന്ധനവിപണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേർക്ക് തൊഴിലവസരങ്ങളും നൽകും. ഈ കാലായളവിൽ 20,000 മുതൽ 80,000 വരെ ആളുകൾക്ക് തൊഴിൽ നൽകും. വരും വർഷങ്ങളിൽ 30 മുതൽ 45 വരെ വിമാനത്താവളങ്ങളിൽ സാന്നിധ്യം അറിയിക്കാനും ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു.
advertisement
You may also like:സ്വർണക്കടത്ത് കേസിൽ അടിയന്തര ഇടപെടൽ വേണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് [NEWS]സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നത്; അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം: കസ്റ്റംസ് [NEWS] ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]
നിലവിലുള്ള 1400 റീട്ടെയിൽ കേന്ദ്രങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 5500 ആയി വർദ്ധിപ്പിക്കാനാണ് ആർ ബി എം എൽ ലക്ഷ്യമിടുന്നത്. അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യ അതിവേഗം വളരുന്ന ഇന്ധനവിപണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേർക്ക് തൊഴിലവസരങ്ങളും നൽകും. ഈ കാലായളവിൽ 20,000 മുതൽ 80,000 വരെ ആളുകൾക്ക് തൊഴിൽ നൽകും. വരും വർഷങ്ങളിൽ 30 മുതൽ 45 വരെ വിമാനത്താവളങ്ങളിൽ സാന്നിധ്യം അറിയിക്കാനും ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു.
advertisement
പങ്കാളത്തിത്തെക്കുറിച്ച് റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറയുന്നത് ഇങ്ങനെ, 'ബിപിയുമായുള്ള ശക്തമായതും മൂല്യവത്തായതുമായ പങ്കാളിത്തത്തിലൂടെ റിലയൻസ് വിപുലീകരിക്കുന്നു. റീട്ടെയിൽ, വ്യോമയാന ഇന്ധനങ്ങളിൽ ഇന്ത്യൻ സാന്നിധ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നല്ല ഇന്ധനം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2020 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന്