TRENDING:

Coronavirus Vaccine | ICMR വാദത്തിന് തിരിച്ചടി; 2021നു മുമ്പ് വാക്സിൻ തയ്യാറാകില്ലെന്ന് ശാസ്ത്രമന്ത്രാലയം

Last Updated:

കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ ഓഗസ്റ്റ് 15നകം വിപണിയിൽ എത്തിക്കുമെന്നായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞത്. എന്നാൽ, ഐസിഎംആറിന്റെ ഈ വാദത്തിന് വിരുദ്ധമാണ് ശാസ്ത്രമന്ത്രാലയം നൽകുന്ന വിശദീകരണം.
advertisement

ഇന്ത്യൻ വാക്സിനുകളായ COVAXIN, ZyCov-D എന്നിവയ്ക്കൊപ്പം 140 വാക്സിൻ അപേക്ഷകരിൽ 11 പേരും മനുഷ്യരിൽ വാക്സിൻ പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. എന്നാൽ, ഈ വാക്സിനുകളിൽ ഒന്നും 2021 ന് മുമ്പ് ആളുകളുടെ ഉപയോഗത്തിന് തയ്യാറാകില്ലെന്നാണ് ശാസ്ത്രമന്ത്രാലയം പറയുന്നത്.

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിൻ ഏറ്റവും പുതിയതായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നെന്ന് ആയിരുന്നു ഐസിഎംആർ പറഞ്ഞത്. എന്നാൽ, അതിനു വിരുദ്ധമായാണ് ശാസ്ത്രമന്ത്രാലയം ഇന്ന് വിശദീകരണം നൽകിയിരിക്കുന്നത്.

advertisement

You may also like:തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കണ്ടെത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തിലെ പാഴ്‍സലിൽ‍ [NEWS]ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി [NEWS] നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു‍ [NEWS]

advertisement

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ തദ്ദേശീയമായി കോവിഡ്19 വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി 12 സ്ഥാപനങ്ങളെ ഐസിഎംആർ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐസിഎംആർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഐ.സി.എം.ആറിന്റെ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. സർക്കാരിന്റെ മുൻ‌ഗണനാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നതിനാൽ വാക്‌സിൻ പരീക്ഷണം വേഗത്തിൽ ചെയ്യാൻ 12 സ്ഥാപനങ്ങളോടും ഐസിഎംആർ ആവശ്യപ്പെട്ടിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിശാഖപ്പട്ടണം, റോത്തക്, ന്യൂഡൽഹി, പാട്ന, ബെൽഗാം, നാഗ്പൂർ, ഗോരഖ് പൂർ, കട്ടൻകുളത്തൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്. കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus Vaccine | ICMR വാദത്തിന് തിരിച്ചടി; 2021നു മുമ്പ് വാക്സിൻ തയ്യാറാകില്ലെന്ന് ശാസ്ത്രമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories