advertisement

ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി

Last Updated:
തിരുവനന്തപുരം: സ്ത്രീ, കാർഷിക അധിഷ്ഠിത പരിപാടികളിലൂടെ മാത്രമേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുകയുള്ളൂവെന്ന് ബി.ജെ.പി പാർലമെന്റ് അംഗം സുനിത ദുഗൽ. ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും. ജനങ്ങൾ സ്വാശ്രയരായാൽ അത് രാജ്യത്തെയും സ്വാശ്രയത്വത്തിലേക്ക് നയിക്കുമെന്നും എം.പി പറഞ്ഞു.
സ്വദേശി ജാഗരൻ മഞ്ചും സെന്റർ ഫോർ പോളിസി ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച “ആത്മനിർഭർ ഭാരത്, ജനങ്ങളുടെ പങ്കാളിത്തം” എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമെ പ്രധാനമന്ത്രി വിഭാവനം ചെയ്ത ആത്മനിഭർ യാഥാർത്ഥ്യമാകൂവെന്ന് മുൻ കേന്ദ്രമന്ത്രി പി.സി തോമസ് പറഞ്ഞു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾക്ക്  പകരമായി മികച്ച ആപ്ലിക്കേഷനുകൾ കൊണ്ടുവരാൻ ഇന്ത്യയിലെ സംരംഭകർക്ക് കഴിയും.  കേന്ദ്ര സർക്കാർ ഇടപെടൽ സൂഷ്മ ചെറുകിട വ്യവസായ മേഖലകളിൽ വൻ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
സ്വദേശി ജാഗരൺ മഞ്ച് നിരന്തരം പ്രചരിപ്പിച്ച ആശയമാണ് ആത്മ നി൪ഭർ ഭാരത് എന്ന് മഞ്ച് ദേശീയ കൺവീനർ സുന്ദരം രാമമൃതം പറഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്കും സാമ്പത്തിക മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങൾക്കുമെതിരെ സ്വദേശി ജഗരൻ മഞ്ച് ഒരു വർഷം നീണ്ടുനിന്ന പ്രചാരണം നടത്തി. ചൈനയ്ക്കെതിരെ  പോരാടുന്നതിന് രാജ്യം അതിന്റെ എല്ലാ വിഭവങ്ങളും ശക്തിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
സ്വദേശി ജഗരൻ മഞ്ച് കേരള കൺവീനർ സി.എ രഞ്ജിത് കാർത്തികേയൻ മോഡറേറ്ററായി. സി.പി.ഡി.എസ് ഡയറക്ടർ അരുൺ ലക്ഷ്മൺ പങ്കെടുത്തവരെ പരിചയപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി
Next Article
advertisement
വൈഭവിന് 2028-ലെ അണ്ടർ-19 ലോകകപ്പ് കളിക്കാനാവില്ല; സീനിയർ ടീം പ്രവേശനത്തിനും കടമ്പകൾ; തടസ്സമാകുന്ന നിബന്ധനകൾ
വൈഭവിന് 2028-ലെ അണ്ടർ-19 ലോകകപ്പ് കളിക്കാനാവില്ല; സീനിയർ ടീം പ്രവേശനത്തിനും കടമ്പകൾ; തടസ്സമാകുന്ന നിബന്ധനകൾ
  • വൈഭവ് സൂര്യവംശിക്ക് 2028-ലെ അണ്ടർ-19 ലോകകപ്പിൽ പങ്കെടുക്കാൻ ബിസിസിഐ നിയമം തടസ്സമാണ്

  • 2026 മാർച്ച് 27നുശേഷം മാത്രമേ ഐസിസി നിയമപ്രകാരം വൈഭവിനെ സീനിയർ ടീമിലേക്ക് പരിഗണിക്കാനാകൂ

  • അണ്ടർ-19 ലോകകപ്പിൽ ഒരു തവണ മാത്രമേ കളിക്കാനാവൂ എന്ന ബിസിസിഐ നിയമം വൈഭവിന് ബാധകമാണ്

View All
advertisement