തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ വന് സ്വര്ണ വേട്ട. യുഎഇ കോണ്സുലേറ്റിലേക്കുള്ള പാഴ്സലിലാണ് സ്വര്ണ്ണം ഒളിപ്പിച്ചിരുന്നത്. കോടികള് വിലമതിക്കുന്ന സ്വര്ണമാണ് ബാഗേജിൽ കണ്ടെത്തിയതെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ നടന്നതില് ഏറ്റവും വലിയ സ്വര്ണ വേട്ടയാണിത്.
രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില് സ്വര്ണക്കടത്ത് നടത്തുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം എത്തിയത്.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന് തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS]ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണമെന്ന് കാനം; രാജി വയ്ക്കണമെന്ന് പറഞ്ഞാല് ഹാര്ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി സി ജോര്ജ് [NEWS]
ഈ ബാഗിൽ സ്വർണം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.