ആര്‍ഡിഐഎഫുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനെവാല അറിയിച്ചു. കോവിഡ് വൈറസിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് പുനെവാല പറഞ്ഞു.
കോവിഡ് വൈറസിനെതിരെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.
advertisement
ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ്-19 വാക്‌സിന്‍ റഷ്യയുടെ സ്പുട്‌നിക് വി ആണെന്ന് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വാക്‌സിനുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ബ്യൂണസ് അയേഴ്‌സ് ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകളില്‍ ഏറ്റവും സുരക്ഷിതമായ പ്രകൃതം സ്പുട്‌നിക് വി കാണിക്കുന്നു, വാക്‌സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല' - പ്രവിശ്യ ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
റഷ്യന്‍ വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഉണ്ടായിട്ടില്ല, വാക്‌സിനേഷനു ശേഷമുള്ള മിക്ക സംഭവങ്ങളും പനി, തലവേദന, കുത്തിവെയ്പ്പ് എടുക്കുന്ന സ്ഥലത്ത് വേദന എന്നിവ പോലുള്ള ലക്ഷണങ്ങള്‍ സൗമ്യമായിരുന്നു. വാക്‌സിനേഷന്‍ അല്ലെങ്കില്‍ ഇമ്യൂണൈസേഷന്‍ (ESAVI) കാരണമാകുന്ന ലക്ഷണങ്ങള്‍ കൂടുതലും സൗമ്യമാണെന്ന് പഠനം തെളിയിച്ചു. കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് പനി (47 ശതമാനം), തലവേദന (45 ശതമാനം), മ്യാല്‍ജിയാസ്, ആര്‍ത്രല്‍ജിയാസ് (39.5 ശതമാനം), വേദന (46.5 ശതമാനം), വീക്കം (7.4 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന ലക്ഷണങ്ങള്‍. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഇടക്കാല പരിശോധനയില്‍ യഥാര്‍ത്ഥ വാക്‌സിന്‍ ഉത്പാദനം, ഗുണനിലവാരം, ക്ലിനിക്കല്‍ പഠനങ്ങള്‍, സാധ്യമായ പാര്‍ശ്വഫലങ്ങള്‍, ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ ഹെല്‍ത്ത് റെഗുലേറ്ററും ഇരട്ട ഗുണനിലവാരം ഉറപ്പാക്കുന്ന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. പകരം, ലോകാരോഗ്യ സംഘടനയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ നാല് സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
