റിട്ടയേർഡ് അധ്യാപികയായ കൊല്ലം ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ ഇന്ദിര (72) രോഗബാധിതയായി ലണ്ടനിൽ മരിച്ചു. പക്ഷാഘാതത്തിന് ചികിത്സയിൽ കഴിയവെ ആശുപത്രിയിൽവെച്ചാണ് കോവിഡ് 19 ബാധിച്ചത്.
കണ്ണൂർ പേരാവൂർ കോളയാട് സ്വദേശി പടിഞ്ഞേറയിൽ ഹാരിസ് (36) യുഎഇയിലെ അജ്മാനിൽ കോവിഡ് 19 ബാധിച്ചു മരിച്ചു. ഇന്ന് പുലർച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഇന്നലെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തലാൽ ഗ്രൂപ്പ് പിആർഒ ആയിരുന്നു ഹാരിസ്. ഭാര്യ: ജസ്‌മിന. മക്കള്‍: മുഹമ്മദ്, ശൈഖ ഫാത്തിമ.
advertisement
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് [NEWS]ചാൾസ് രാജകുമാരന്റെ കൊറോണ അതിജീവനം: അവകാശവാദം ഉന്നയിച്ച് ആയുഷ് മന്ത്രി ഗോവയെ അപമാനിച്ചെന്ന് കോൺഗ്രസ് [NEWS]
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ന്യൂയോർക്കിൽ നാലു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.