ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ്

Last Updated:

കടുവയെ കൂടാതെ മൃഗശാലയിലുള്ള മൂന്ന് ആഫ്രിക്കൻ സിംഹങ്ങളും മറ്റൊരു കടുവയും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.

ന്യൂയോർക്ക്: കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടരുന്നു. ഹോങ്കോങ്ങിൽ രണ്ട് പട്ടികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ന്യൂയോർക്കിലെ മൃഗശാലയിലുള്ള കടുവയ്ക്കും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്ക് ബ്രോൺക്സ് മൃഗശാലയിലെ നാല് വയസ്സുള്ള കടുവയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നേരത്തേ കടുവയെ പരിപാലിച്ച മൃഗശാല ജീവനക്കാരന് രോഗം കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിൽ നിന്നാകാം കടുവയ്ക്കും രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.
കടുവയെ കൂടാതെ മൃഗശാലയിലുള്ള മൂന്ന് ആഫ്രിക്കൻ സിംഹങ്ങളും മറ്റൊരു കടുവയും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.
advertisement
വളർത്തു മൃഗങ്ങളിൽ കൊറോണ വൈറസ് പകരുമോ എന്നതിൽ പഠനങ്ങൾ തുടരുകയാണ്. നേരത്തേ, ബെൽജിയത്ത് ഒരു വളർത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയുള്ള ഉടമയിൽ നിന്നാണ് പൂച്ചയ്ക്ക് രോഗം പിടിപെട്ടത്. പൂച്ചകൾക്ക് മനുഷ്യരിൽ നിന്ന് രോഗം വ്യാപിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ പട്ടി, കോഴി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് മനുഷ്യരിൽ നിന്ന് വൈറസ് ബാധയേൽക്കുമോയെന്ന് കണ്ടെത്തിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ്
Next Article
advertisement
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
  • ഫെവിക്കോളിന്റെ പരസ്യം ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയെ ട്രോളി സമൂഹമാധ്യമങ്ങളിൽ വൈറലായി.

  • ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിച്ചാൽ മോഷ്ടാവിനും ഇളക്കിക്കൊണ്ടുപോകാനാവില്ലെന്ന് പരസ്യം അവകാശപ്പെടുന്നു.

  • ലൂവ്ര് മ്യൂസിയത്തിൽ 900 കോടി രൂപ വിലവരുന്ന രത്നാഭരണങ്ങൾ മോഷണം പോയി.

View All
advertisement