റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് (RT-LAMP) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാര്‍സ് കോവ്-2 വൈറസിലെ എന്‍ ജീനിനെ (N Gene) കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാന്‍ കഴിയും. ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്.
You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]
advertisement
സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കൃത്യമായി തിരച്ചറിയാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റിന് എന്‍ ജീനിന്റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ചിത്ര ജീന്‍ലാംപിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആര്‍ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയില്‍ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ്-19 പരിശോധനയ്ക്കായി പുതിയ കിറ്റിന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്‌സിഒ ലൈസന്‍സ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം.രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവില്‍, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ചിത്ര ജീന്‍ലാംപ്-എന്‍ പരിശോധനയിലൂടെ കഴിയും.
ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ ടെസ്റ്റിംഗ് സൗകര്യം സജ്ജീകരിക്കാന്‍ കഴിയും. ഫ്‌ളൂറസെന്‍സില്‍ വരുന്ന മാറ്റം വിലയിരുത്തി മെഷീനില്‍ നിന്ന് തന്നെ ഫലം അറിയാം. LAMP പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എന്‍ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും (RNA വേര്‍തിരിക്കല്‍ ഉള്‍പ്പെടെ) അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയില്‍ താഴെയാണ്. അതേസമയം RT PCR മെഷീനിന് 15-40 ലക്ഷം രൂപയാണ് വില. PCR കിറ്റിന് 1900-2500 രൂപ വില വരും.
ജീന്‍ലാംപ്-എന്‍ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്‌ക്കൊപ്പം RNA എക്‌സ്ട്രാക്ഷന്‍ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്ര ജീന്‍ലാംപ്-എന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂര്‍ണ്ണമായും നല്‍കിയത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ദേശീയ--അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള മുന്‍നിര കമ്പനിയാണ് അഗാപ്പെ. ജീവികളില്‍ നടത്തുന്ന പരിശോധനകളില്‍ (in vitro) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദീര്‍ഘകാല പങ്കാളി കൂടിയാണ് ഈ കമ്പനി.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുളാര്‍ മെഡിസിന്‍ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇന്‍-ചാര്‍ജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ഇതേ സംഘം 2018-19-ല്‍ കഫപരിശോധനയില്‍ കൂടി ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും കണ്ടെത്തിയിരുന്നു.
