HOME /NEWS /Gulf / കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

v muraleedharan

v muraleedharan

Amnesty in Kuwait | കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടുമെന്നും മന്ത്രി വി മുരളീധരൻ

  • Share this:

    ന്യൂഡൽഹി: കുവൈറ്റിൽനിന്ന് പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൌജന്യമായി നൽകുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യമന്ത്രാലയം അംഗീകാരം നൽകിയതായി മന്ത്രി വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാർ അപേക്ഷ സമർപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫർവാനിയയിലും ജലീബ് ഷുയൂഖിലു ഒരുക്കിയ കേന്ദ്രങ്ങളിൽ ആയിരകണക്കിന് അപേക്ഷകൾ വ്യാഴാഴ്ച മാത്രം ലഭിച്ചു. ഈ മാസം 20 വരെ ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കും. പാസ്പോർട്ട് യാത്രരേഖയായി കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിക്കുന്നത്.

    You may also like:COVID 19| റെഡ് സോണിൽ നാലു ജില്ലകൾ മാത്രം; ഇളവ് 20ന് ശേഷം [NEWS]വീടിനുള്ളിലാണെന്ന് തെളിയിക്കാൻ സെൽഫി; ക്വാറന്റൈനിലുള്ള ആളുകളോട് ഡൽഹി സർക്കാർ [NEWS]കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ [PHOTO]

    എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവർ എംബസി നിർദേശിക്കുന്ന പ്രകാരമാണ് അപേക്ഷാകേന്ദ്രങ്ങളിലെത്തുന്നത്. അപേക്ഷ സ്വീകരിച്ചശേഷം കുവൈറ്റ് സർക്കാർ ഒരുക്കിയ ഷെൽട്ടറുകളിലേക്ക് മാറ്റി. ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റ് കുവൈറ്റ് സർക്കാർ നൽകും. വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതിന് അനുസരിച്ച് ഇവരെ വിമാനത്താവളങ്ങളിൽ എത്തിക്കും.

    First published:

    Tags: Amnesty in Kuwait, Emergency certificate, Gulf news, Kuwait, Minister v muraleedharan