TRENDING:

കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം

Last Updated:

ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയതായിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also Read-Covid Vaccine | സെപ്റ്റംബര്‍ മുതല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കും

advertisement

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നിതനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

'ഹില്‍ സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാം തരംഗത്തെ പ്രതിരോധിക്കുകയും വേണം. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്' പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപവം ഉണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കാതെ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും ആളുകള്‍ കൂട്ടം കൂടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

Also Read-Explained: കോവിഡിന് പിന്നാലെ കേരളത്തിൽ ഭീതി വിതച്ച് സിക വൈറസ്; ഈ പുതിയ വൈറസ് രോഗത്തെക്കുറിച്ച് കൂടുതലറിയാം

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസം, മണിപ്പൂര്‍, ത്രിപുര, സിക്കിം, നാഗലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ കോവിഡ് മുന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

advertisement

Also Read-Zika Virus | സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; എല്ലാവരും ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

118 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമാണ്. 97.28 ശതമാനമായി രോഗമമുക്തി നിരക്ക് ഉയര്‍ന്നു. എന്നാല്‍ കോവിഡ് ബാധിച്ച് 2,020 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories