പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10% കൂടുതലുള്ള നഗരങ്ങളിൽ, സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഓഫീസ് സമയം ക്രമീകരണം. സാമൂഹിക അകലം ഉറപ്പാക്കി ഓഫീസുകൾ പ്രവർത്തിക്കണം. പൊതു ഇടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് കർശനമായി നടപ്പാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ആളുകൾ പുറത്ത് പോകുന്നത് കർശനമായി വിലക്കണം. പുറത്ത് നിന്നും ആളുകളെ പ്രവേശിപ്പിക്കരുത്.
അവശ്യ സേവനങ്ങൾക്കും, മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ഇളവ് നൽകാൻ പാടുള്ളു. മാർക്കറ്റുകൾ, ആഴ്ച ചന്തകർ, പൊതുഗാതാഗത സംവിധാനത്തിൽ ഉൾപ്പെടെ സാമൂഹിക അകലം നിർബന്ധം. പൊതു ഇടങ്ങളിലും ഓഫിസുകളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണം. മാർഗ നിർദേശങ്ങൾ ഡിസംബർ 31 വരെ ബാധകമാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ്.
advertisement
Also read വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കോവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ച് ചേർത്തിരുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഡ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ, കോവിഡ് വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
സംസ്ഥാനങ്ങൾ കോവിഡ് പരിശോധനാ നിരക്ക് ഉയർത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ജാഗ്രത തുടരണം. ജനങ്ങൾ വൈറസിനെ ലളിതമായി കാണുന്നു. വാക്സിൻ വിതരണം പൂർത്തിയാകും വരെ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകിയത്.