വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Last Updated:

സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു

കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ തെറിവിളിയും ഭീഷണിയും നടത്തിയ സി ഐയെ സ്ഥലം മാറ്റി. എം പി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. വഴിയോര കച്ചവടക്കാരെ സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
റോഡരികില്‍ പെട്ടി ഓട്ടോയിലും മറ്റും പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെന്ന പേരില്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നവംബര്‍ 21ന് ചെറുപുഴ -ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സി ഐയുടെ വിളയാട്ടം. അതേസമയം റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.ഐ വിശദീകരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് സി.ഐയുടെ വാദം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Next Article
advertisement
കേരളത്തിൽ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലേറെ വോട്ട് നേടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
കേരളത്തിൽ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലേറെ വോട്ട് നേടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
  • കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25% വോട്ട് നേടുമെന്ന് അമിത് ഷാ.

  • പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കും.

  • ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകും.

View All
advertisement