TRENDING:

സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ

Last Updated:

ക്രൂരമായി പീഡിപ്പിച്ച ശേഷം കിണറ്റിലേക്കെറിഞ്ഞ കുട്ടി രക്ഷപ്പെട്ട് വന്നതോടെ ബലാത്സംഗത്തിനൊപ്പം ഒരു കൊലപാതക വിവരവും പുറത്തു വന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റായ്പുർ: അ‍ഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പതിനേഴുകാരൻ പിടിയിൽ. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനം നടത്തിയ ശേഷം കൊലപ്പെടുത്താനായാണ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. എന്നാൽ കുട്ടി രക്ഷപ്പെട്ട് വന്നതോടെ ഒരു കൊലപാതകത്തിന്‍റെ കഥ കൂടി വെളിപ്പെടുകയായിരുന്നു.
advertisement

പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ ബന്ധുവായ ആറു വയസുകാരനെയാണ് പ്രതി കൊലപ്പെടുത്തിയത്. പൊലീസ് സംഭവം വിവരിക്കുന്നതിങ്ങനെ.. പെൺകുട്ടിയും സഹോദരനും (കസിൻ) കളിക്കുന്നതിനിടെ പ്രതി ഇവർക്കരികിലെത്തി. പൂജയ്ക്കായി ഇലകൾ ശേഖരിക്കാൻ സഹായം വേണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു. സമീപ ഗ്രാമത്തിലുള്ള പ്രതിയെ കുട്ടികൾക്ക് നേരത്തെ പരിചയമുള്ളതിനാൽ ഇയാള്‍ക്കൊപ്പം സഹായിത്തിനായി പോവുകയായിരുന്നു.

TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിയ ശേഷം ആറുവയസുകാരനെ സഹോദരിയുടെ മുന്നിൽ വച്ചു തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇത് കണ്ട് ഭയന്നു വിറച്ചു നിന്ന പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനു ശേഷം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. മുങ്ങിപ്പോകുമെന്ന ധാരണയിലാണ് വലിച്ചെറിഞ്ഞതെങ്കിലും അത് നടന്നില്ല.. സഹായത്തിനായി നിലവിളിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ടെത്തിയ ആളുകൾ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

advertisement

ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നും ശരീരം മുഴുവനും മുറിവുകളും കടിയേറ്റ പാടുകളുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നടന്ന സംഭവം മുഴുവൻ പൊലീസിനോട് വിശദീകരിച്ച പെൺകുട്ടി പ്രതിയുടെ പേരും വെളിപ്പെടുത്തി. കുട്ടി നല്‍കിയ വിവരം അനുസരിച്ച് കുറ്റിക്കാട്ടിൽ നിന്നും സഹോദരന്‍റെ മൃതദേഹവും പൊലീസ് കണ്ടെടുത്തു.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം ചെയ്തതായി ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories