ബുധനാഴ്ച അർധരാത്രിയോടെയാണ് ഇരുവരും പിടിയിലായത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വിൽപന നടത്തിവന്നിരുന്ന പ്രതികൾ ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽനിന്ന് ബസിൽ എംഡിഎംഎയുമായി പെരുമ്പാവൂർ എത്തിയ റിസാന അനന്തുവിന്റെ ബൈക്കിൽ കോതമംഗലത്തേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെ ഇവരെ പിടിക്കാനായുള്ള ശ്രമം വിഫലമായി. പിന്നീട് കോഴിപ്പിള്ളിയിലെ ലോഡ്ജിൽനിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇതും വായിക്കുക: കാമുകിപോയ ദേഷ്യത്തിന് വന്ദേ ഭാരതിന് കല്ലെറിഞ്ഞ് 19കാരൻ സിസിടിവിയിൽ കുടുങ്ങി
advertisement
ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്നതാണ്. ഏതാനും മാസംമുൻപ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം പി പ്രമോദ്, എ എസ് ഐ എ ഇ സിദ്ദിഖ്, പ്രിവന്റീവ് ഓഫീസർ വി എ ഷെമീർ, കെ എ റസാഖ്, പി എസ് സുനിൽ, സി ഇ ഒമാരായ പി എം ഉബൈസ്, അഖിലേഷ് വേലായുധൻ, സി കെ റെൻസി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Summary: In a major crackdown by the Excise Special Drive, two individuals—including an 18-year-old girl—were arrested in Kothamangalam for the possession and sale of MDMA. The accused have been identified as Rizana Fathima (18) from Elappara, Idukki, and Ananthu Prasad (24) from Eramalloor. Officials recovered 37.229 grams of MDMA, valued at over ₹2 lakh, along with three mobile phones used for drug trafficking.
