TRENDING:

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്

Last Updated:

ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയാണ് യുവതി. ഫെയ്സ്ബുക്കിലൂടെയാണ് ആൺകുട്ടിയുമായി ഇരുപതുകാരിയായ യുവതി പരിചയത്തിലാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളുരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത യുവതിക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. ബെംഗളുരുവിലാണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയാണ് യുവതി. ചിക്കമംഗലുരു സ്വദേശിയായ 17 കാരനെയാണ് യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാർ എതിർത്തെങ്കിലും യുവതി ആൺകുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു.

അതേസമയം, തനിക്ക് 21 വയസ്സ് പ്രായമുണ്ടെന്നായിരുന്നു ആൺകുട്ടി യുവതിയെ അറിയിച്ചിരുന്നത്. ജൂൺ പതിനാറിന് ബെംഗളുരുവിലെ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആൺകുട്ടിയുടെ വീട്ടുകാരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

advertisement

വിവാഹത്തെ കുറിച്ച് നാട്ടുകാർ അറിഞ്ഞതോടെ ചൈൽഡ് ഹെൽപ്പ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പൊലീസ് യുവതിക്കെതിരേയും ആൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും കേസെടുത്തത്.

You may also like:ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ

നിലവിൽ ആൺകുട്ടിയും യുവതിയും രണ്ടിടത്താണ് താമസിക്കുന്നത്. വിവാഹം നടത്തിയ ആൺകുട്ടിയുടെ ബന്ധുക്കൾക്കെതിരേയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തതായി ചിക്കമംഗലുരു എസ്പി ഹാകയ് അക്ഷയ് മച്ചീന്ദ്ര അറിയിച്ചു.

advertisement

ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. പതിനേഴ് വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 23 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.

You may also like:വടകരയിൽ സിപിഎം വനിതാ അംഗത്തെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മുൻ സിപിഎം പ്രവർത്തകർ പിടിയിൽ

കഴിഞ്ഞ മെയ് 25 മുതൽ ആൺകുട്ടിയെ കാണാതായിരുന്നു. കുട്ടിയെ കണ്ടെത്താനാകത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും ആൺകുട്ടിയേയും ഒന്നിച്ച് കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി യുവതി ആൺകുട്ടിയെ സൂററ്റിലേക്ക് കൊണ്ടുപോയെന്നാണ് കേസ്. ആൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും പിന്നീട് കണ്ടെത്തി.

advertisement

തിരുവനന്തപുരത്ത് ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ

ചാക്കയ്ക്ക് സമീപം ഊബർ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഊബർ ഡ്രൈവർ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.

ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിൽ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് ക്രിമിനൽ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories