ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് യുവാക്കൾക്കും കുറ്റകൃത്യത്തിലൂടെ വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്
നാഗ്പൂർ: ബാങ്ക് കവർച്ച നടത്തി മാതാപിതാക്കൾക്ക് സ്വർണവും കാറും സമ്മാനിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ബറാനൽ സ്ക്വയറിലെ ഇന്ദിര നഗറിലുള്ള കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് കവർച്ച നടന്നത്. സംഭവത്തിൽ പതിനെട്ടുകാരനായ യുവാവും സഹായിയും അറസ്റ്റിലായി.
അജയ് ബാനർജി(18) ആണ് ബാങ്ക് കവർച്ച നടത്തി മാതാപിതാക്കൾക്ക് സ്വർണവും കാറും സമ്മാനമായി നൽകിയത്. ഇയാളുടെ സഹായിയായ പ്രദീപ് താക്കൂറും അറസ്റ്റിലായി. അജയ് തന്റെ അമ്മയ്ക്ക് 50,000 രൂപയുടെ സ്വർണാഭരണങ്ങളും അച്ഛന് 40,000 രൂപയ്ക്ക് സെക്കന്റ് ഹാൻഡ് കാറുമാണ് സമ്മാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
4.78 ലക്ഷം രൂപയാണ് ഇരുവരും ബാങ്കിൽ നിന്നും മോഷ്ടിച്ചത്. ജൂൺ ഇരുപതിനായിരുന്നു കവർച്ച. ഇരുവരും വർഷങ്ങളായി ഒന്നിച്ച് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് പറയുന്നു.
advertisement
അതേസമയം, രണ്ട് യുവാക്കൾക്കും കുറ്റകൃത്യത്തിലൂടെ വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നു. അജയ് മാതാപിതാക്കളുടെ പ്രീതി നേടാനാണ് ശ്രമിച്ചതെങ്കിൽ പ്രദീപ് മാതാപിതാക്കളോട് പ്രതികാരം ചെയ്യാനാണ് കുറ്റകൃത്യത്തിലേക്ക് തിരിഞ്ഞത്. കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ചതിലുള്ള പ്രതികാരമാണ് പ്രദീപിന് രക്ഷിതാക്കളോടുണ്ടായിരുന്നത്.
You may also like:വടകരയിൽ സിപിഎം വനിതാ അംഗത്തെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മുൻ സിപിഎം പ്രവർത്തകർ പിടിയിൽ
മോഷ്ടിച്ച പണം ഉപയോഗിച്ച് ഇരുവരും വില കൂടിയ മൊബൈൽ ഫോണും വാങ്ങിയിരുന്നു. ഒരു സെക്കൻ ഹാൻഡ് കാർ കൂടി വാങ്ങി രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു യുവാക്കളുടെ ശ്രമമെന്ന് പൊലീസ് പറയുന്നു. ഇതിനിടയിലാണ് പിടിയിലാകുന്നത്.
advertisement
ഇരുവരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നേരത്തേ, ബൈക്ക് മോഷണ കേസിലും ഇരുവരും പ്രതികളായിരുന്നു. ഈ കേസിൽ ജാമ്യം വാങ്ങി തന്ന തങ്ങളുടെ അഭിഭാഷകന് നൽകാനുള്ള പണവും ഇവർ നൽകിയതായി പൊലീസ് കണ്ടെത്തി.
പൊലീസ് പിടികൂടന്ന സമയത്ത് ഇരുവരുടേയും കയ്യിൽ രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ബാക്കി തുക മുഴുവൻ ചെലവഴിച്ചു എന്നാണ് കരുതുന്നത്.
പതിനാറുകാരിയുടെ ആത്മഹത്യ; 22കാരനെന്ന് വിശ്വസിപ്പിച്ച് സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45കാരൻ അറസ്റ്റിൽ
advertisement
ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ അറസ്റ്റിൽ. പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാർ തനിക്ക് 22 വയസാണെന്നായിരുന്നു പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സെന്‍റ് ആൽബർട്സ് കോളജ് വിദ്യാർഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാൾ, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്‍റെ ചിത്രങ്ങളാണ് അയച്ചു നൽകിയിരുന്നത്.
മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഈ കള്ളം കൂടുതൽ ഉറപ്പാക്കുന്നതിനായി ബന്ധുവായ യുവതിയെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകൾ വിശ്വസിച്ച് ഇയാളുമായി സൗഹൃദത്തിലായ പെൺകുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ദിലീപ് കുമാർ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
Location :
First Published :
June 28, 2021 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ