TRENDING:

POCSO | ആറുവയസുകാരിയെ പീഡിപ്പിച്ചു; ബൈക്ക് സൈലന്‍സര്‍ കൊണ്ട് പൊളളിച്ചു; 23 കാരന് 25 വര്‍ഷം കഠിനതടവ്

Last Updated:

കുട്ടിയുടെ കാല്‍ ബൈക്കിന്റെ  സൈലന്‍സര്‍ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച(Rape) 23 കാരന് 28 വര്‍ഷവും ആറു മാസവും കഠിനതടവും(Rigorous Imprisonment). കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പൂന്തുറ സ്വദേശി സെല്‍ജി(23)യെ കോടതി കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
Arrest
Arrest
advertisement

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അസുഖമുള്ളതിനാല്‍ കുടുംബം മറ്റൊരിടത്തായിരുന്നു താമസം. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂന്തുറയില്‍ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് അയക്കുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.

2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കുട്ടിയെ പലവട്ടം പ്രതി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ കാല്‍ ബൈക്കിന്റെ  സൈലന്‍സര്‍ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു.

Also Read-Honour Killing: പതിനേഴുകാരിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു

advertisement

വേനലവധിക്കാലത്ത് വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പോക്സോ നിയമപ്രകാരവും ക്രൂരമായ ലൈംഗികാതിക്രമത്തിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പ്രതിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

Also Read-Mass Murder| യുപിയിൽ കുടുബത്തിലെ അഞ്ച് പേരെ കൊന്ന് വീടിന് തീയിട്ടു; ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതി പിഴത്തുക ഒടുക്കിയാല്‍ അത് കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്റെതാണ് ഉത്തരവ്. കുട്ടിയ്ക്ക് സര്‍ക്കാര്‍ സഹായനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്ന്‌നും ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO | ആറുവയസുകാരിയെ പീഡിപ്പിച്ചു; ബൈക്ക് സൈലന്‍സര്‍ കൊണ്ട് പൊളളിച്ചു; 23 കാരന് 25 വര്‍ഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories