കാൺപുർ: പ്രണയബന്ധത്തെ തുടർന്ന് പതിനേഴുകാരിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു (Honour Killing). ഉത്തർപ്രദേശിലെ (Uttarpradesh) ഗുർഹകാല ഗ്രാമത്തിലാണ് സംഭവം. ഇതേത്തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുർഹ കാല ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സ്വന്തം ജാതിയിൽപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സർക്കിൾ ഓഫീസർ നരേനി) നിതിൻ കുമാർ ശനിയാഴ്ച പിടിഐയോട് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറച്ചിരിക്കുകയാണെന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി വൈകിട്ടോടെയാണ് റിപ്പോർട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതെന്ന് കുമാർ പറഞ്ഞു, "പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്".
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവ് ദേശ്‌രാജിനും സഹോദരൻ ധനഞ്ജയ്‌ക്കുമെതിരെ കേസെടുത്തതായി അദ്ദേഹം പറഞ്ഞു.
ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസാണ് ഇരുവരെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്നും കുമാർ പറഞ്ഞു. പെൺകുട്ടിയുടെ വീടിന് പുറകിലാണ് കാലിത്തൊഴുത്തെന്ന് ഇയാൾ പറഞ്ഞു. അവളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതാണെന്ന് ഇവരുടെ അയൽവാസികൾ പോലീസിനെ അറിയിച്ചിരുന്നുവെന്നും കുമാർ പറഞ്ഞു. അന്വേഷണത്തിൽ ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
വീണ്ടും ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥൻ മരിച്ചു; ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഗുരുതര പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടം റിപ്പോർട്ട് ചെയ്തു. വിജയവാഡയിലാണ് സംഭവം. ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി കിടപ്പുമുറിയിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. ശിവകുമാർ എന്നയാളാണ് മരിച്ചത്. അപകടത്തിൽ ശിവകുമാറിന്‍റെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
Also Read-
ആഴ്ചയിൽ നാല് പ്രവൃത്തിദിവസം; ശമ്പളത്തിലും മാറ്റം; പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
ബാറ്ററി പൊട്ടിത്തെറിച്ചതോടെ ശിവകുമാറിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി അവരെ നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാർ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്‍റെ ഭാര്യയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് ശിവകുമാർ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഏതു കമ്പനിയുടേതാണ് സ്കൂട്ടർ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലുങ്ക് സംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഏപ്രിൽ 19 ന് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.