അലഹബാദ്: ഉത്തർപ്രേദശിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി വീട് തീവെച്ച് നശിപ്പിച്ചു. പ്രയാഗ് രാജിലെ ഖേവ് രാജ്പൂർ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിനു ശേഷമാണ് വീടിന് തീയിട്ടതെന്നാണ് കരുതപ്പെടുന്നത്.
ഇഷ്ടികയും കല്ലും ഉപയോഗിച്ചാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിൽ അഞ്ച് വയസ്സുള്ള പെൺകുട്ടി മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read-
ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി ; കോഴിക്കോട് KSEB ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദിച്ചു
കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രയാഗ് രാജ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് ഖാത്രി, പ്രയാഗ് രാജ് എസ്എസ്പി അജയ് കുമാർ എന്നിവരും സ്ഥലത്തെത്തി. അതേസമയം, കേസ് അന്വേഷണം സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ഏൽപ്പിച്ചതായി ന്യൂസ്18 ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു.
രാത്രി വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
രാജ് കുമാർ (55), കുസും ദേവി (53), മനീഷ കുമാരി (25), സവിത (23), മീനാക്ഷി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബത്തിലെ അഞ്ച് പേരെയായിരുന്നു അന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.