TRENDING:

Arrest | പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 49 കാരന്‍ അറസ്റ്റില്‍

Last Updated:

സംഭവം പുറത്തറിയതിരിക്കാന്‍ പ്രതി കുട്ടിയ്ക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പതിനാലുകാരനെ പീഡനത്തിന്(Rape) ഇരയാക്കിയ കേസില്‍ 49 കാരന്‍ പൊലീസ്(Police) പിടിയില്‍(Arrest). വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാമ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഷറഫുദ്ദീന്‍ പ്രതിയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
advertisement

പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തറിയതിരിക്കാന്‍ ഷറഫുദ്ദീന്‍ കുട്ടിയ്ക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസ് വിവരമറിഞ്ഞത്.

Also Read-വിദേശത്ത് നിന്നെത്തിയ ഭർത്താവ് പെട്രോളൊഴിക്കുന്നതിനിടെ പൊള്ളലേറ്റ ഭാര്യ മരിച്ചു; അരുംകൊലയ്ക്ക് കാരണം സംശയരോഗം

കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമന്‍ഡ് ചെയ്തു.

advertisement

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദന്‍, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സി.പി. അനീഷ്, അഷ്റഫ്, ഷബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Murder | അമ്മയെ കൊന്നശേഷം മകൻ തൂങ്ങിമരിച്ചു; യുവാവിന് മാനസികപ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ

കൽപ്പറ്റ: അമ്മയെ കൊലപ്പെടുത്തിയ (Murder) ശേഷം മകൻ ജീവനൊടുക്കി (Suicide). വയനാട് (Wayanad) വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശാന്തയുടെ മൃതദേഹം വീട്ടിനുള്ളിൽ തറയിലും മകൻ മഹേഷിന്‍റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

advertisement

Also Read-Murder | വഴിതര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്തം കലര്‍ന്ന ഷര്‍ട്ടുമായി പ്രതി സ്റ്റേഷനില്‍

ശാന്തയെ മഹേഷ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹേഷിന് ഏറെ കാലമായി മാനസികപ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചുദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതായതോടെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മഹേഷിനെയും ശാന്തയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read-Receptionist's Murder: പിടിയിലായ പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതി

advertisement

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തയുടെയും മഹേഷിന്‍റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 49 കാരന്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories