Receptionist's Murder: പിടിയിലായ പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതി
- Published by:Rajesh V
- news18-malayalam
Last Updated:
ഹോട്ടലിൽ മുറി എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
തിരുവനന്തപുരം: നഗരത്തിൽ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷാണ് പൊലീസ് പിടിയിലായത്. റും എടുക്കുന്നതുമായി ഉണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന.
Also Read- Arrest| തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ കൊന്നയാൾ പിടിയിൽ; കൊലയ്ക്ക് കാരണം മുൻപുണ്ടായ തർക്കം
പ്രതി അജീഷ് മുൻപ് ഹോട്ടലിൽ റും എടുത്തിരുന്നു. ഈ സമയത്ത് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നശിച്ചതെന്നാണ് സൂചന. പ്രതി അജീഷ് വർക്ക് ഷോപ്പ് ജീവനക്കാരനാണ്. അജീഷ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. അടിപിടി, വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്.
advertisement
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളാണ്. ആറ്റിങ്ങൽ കോരാണിയിൽ നേരത്തെ ഭാര്യയുടെ കാമുകനെ കുത്തി പരിക്കേല്പിച്ച കേസിലും പ്രതിയാണ്. അടിപിടി കേസിലും പ്രതിയായിട്ടുണ്ട്. കൃത്യം നടന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിൽ മൊഴി നൽകി.
Also Read- രണ്ടുവയസ്സുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയനായ ആൻറണി ടിജിനെ കൊച്ചിയിലെത്തിച്ചു
കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു.
advertisement
തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ നിന്ന് ഇറങ്ങി ആയുധവുമായി ഹോട്ടലിൽ കയറിയ ശേഷം, ഒരു പ്രകോപനവും കൂടാതെ അയ്യപ്പനെ അജീഷ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിൽ കഴിഞ്ഞ 9 മാസമായി റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അയ്യപ്പൻ.
advertisement
പ്രതിയുടെ ദൃശ്യങ്ങള്‍ സസി ടിവിയില്‍ വ്യക്തമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
Location :
First Published :
February 25, 2022 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Receptionist's Murder: പിടിയിലായ പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതി