മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആകെ 968 ഗ്രാം സ്വർണം ആണ് ഫാതിമയിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. ഇതിൻ്റെ അഭ്യന്തര വിപണി മൂല്യം 49.42 ലക്ഷം രൂപ വരും.
advertisement
സ്വർണം കടത്താൻ വേറിട്ട വഴികൾ പരീക്ഷിച്ച് കള്ളക്കടത്ത് മാഫിയകൾ
കരിപ്പൂരിൽ പോലീസും കസ്റ്റംസും സ്വർണം പിടികൂടുന്നത് പതിവായതോടെ പുതു വഴികൾ തേടുക ആണ് കള്ളക്കടത്ത് മാഫിയ. മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം എക്സറേ പരിശോധനയിലൂടെ കണ്ടു പിടിക്കാൻ തുടങ്ങിയതോടെ ആണ് കള്ളക്കടത്ത് സംഘം പതിവ് ഒളിപ്പിക്കൽ ഇടം മാറ്റിയത്. ഞായറാഴ്ച പോലീസ് സ്വർണം കണ്ടെടുത്തത് വായ്ക്ക് ഉള്ളിൽ നിന്ന് ആണ്.കാസര്‍ഗോട് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ (24) ആണ് വായ്ക്കകത്ത് സ്വർണ ബിസ്കറ്റ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു പിടിയിലായത്. 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്.
കഴിഞ്ഞ ശനിയാഴ്ച സോക്സിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വര്‍ണ്ണവും പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ ആണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇബ്രാഹിം ബാദുഷ ശ്രമിച്ചത്.ഇയാള്‍ ധരിച്ച സോക്സുകളില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ രണ്ട് പാക്കറ്റുകളിൽ ആയിരുന്നു സ്വർണം. ആഭ്യന്തര വിപണിയിൽ 11 ലക്ഷം രൂപയിൽ അധികം മൂല്യം വരും പിടിച്ചെടുത്ത സ്വർണത്തിന്.
ഒക്ടോബർ 15 ന് മ്യൂസിക് പ്ലെയറിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 91 ലക്ഷം രൂപ മൂല്യമുള്ള സ്വർണം ആണ് പോലീസ് പിടിച്ചെടുത്തത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോന്‍ (39) ആണ് പോലീസ് പിടിയിലായത്.ജിദ്ദയില്‍ നിന്നും ശനിയാഴ്ച രാവിലെ 11.30 മണിയോടെ ആണ് റിയാസ് മോൻ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് 9 ബാറുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 91 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
