ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടെറസില്‍നിന്ന് വീണ് അപകടം സംഭവിച്ചതാണെന്നാണ് ഫര്‍ഹാന്‍ സഹോദരനോട് ആദ്യം പറഞ്ഞിരുന്നത്
ഭോപ്പാൽ: ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ ബാറ്റു കൊണ്ട് അടിച്ചുകൊന്നു. മധ്യപ്രദേശിലാണ് ദാരുണ സംഭവം. 67കാരിയായ അസ്മ ഫാറൂഖിനെയാണ് മകൻ ഫർഹാൻ(32) മർദിച്ച് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മക്കളായ അത്തഹുള്ള, ഫർഹാൻ എന്നിവർക്കൊപ്പമാണ് അസ്മ താമസിച്ചത്. വീട്ടിലെത്തി അത്തഹുള്ളയാണ് അസ്മയെ ചോരയിൽ കുളിച്ചനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അസ്മ മരിച്ചിരുന്നു.
ടെറസില്‍നിന്ന് വീണ് അപകടം സംഭവിച്ചതാണെന്നാണ് ഫര്‍ഹാന്‍ സഹോദരനോട് ആദ്യം പറഞ്ഞിരുന്നത്. ഇതിനിടെ ഫര്‍ഹാന്‍ രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കുന്നത് ശ്രദ്ധയിപ്പെട്ട അത്തഹുള്ള കാര്യം തിരക്കിയപ്പോഴാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. പൊലീസിനെ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
advertisement
എന്നാല്‍ ഭീഷണി വകവയ്ക്കാതെ അത്തഹുള്ള വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Location :
First Published :
November 10, 2022 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു


