'ബ്ലാക് ലേബല്‍ അല്ല ഗോള്‍ഡ് ലേബല്‍' മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ച 591 ഗ്രാം സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി
- Published by:Arun krishna
- news18-malayalam
Last Updated:
പേസ്റ്റ് രൂപത്തിലാക്കി മദ്യക്കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം.
'ബ്ലാക്ക് ലേബല്‍' മദ്യക്കുപ്പിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 591 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലാക്കി മദ്യക്കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. മദ്യക്കുപ്പിയുടെ പെട്ടി തുറന്നാല്‍ ഇതുപെട്ടെന്ന് ശ്രദ്ധിക്കില്ല. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് സംഘം കുപ്പി വിശദമായി പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 23 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
മലദ്വാരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചുമെല്ലാം സ്വര്‍ണക്കടത്തിയത് കസ്റ്റംസ് മുന്‍പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്യക്കുപ്പിയും സ്വര്‍ണക്കടത്തിന് ആയുധമാകുന്നത്.
Location :
First Published :
November 10, 2022 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ബ്ലാക് ലേബല്‍ അല്ല ഗോള്‍ഡ് ലേബല്‍' മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ച 591 ഗ്രാം സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി


