കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. പാൽക്കാരനെ കാത്ത് നിൽക്കുകയായിരുന്ന സ്ത്രീയേയാണ് യുവാവ് പീഡിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് പാൽക്കാരനെ കാത്ത് വീടിന് പുറത്തു കാത്തു നിൽക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയ അക്രമി ഇന്ന് പാൽക്കാരൻ ഇല്ലെന്നും പാൽ ലഭിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
വയോധികയുമായി ദൂരെയുള്ള ഫാമിൽ എത്തിയ യുവാവ് അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. യുവാവിനോട് കേണപേക്ഷിച്ചിട്ടും അക്രമം തുടർന്നതായി സ്ത്രീ പറയുന്നു.
വൃദ്ധയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ഇവരെ രക്ഷിച്ചത്. നാട്ടുകാർ ചേർന്ന് അക്രമിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയിൽ വയോധിക നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി.
രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് വൃദ്ധ. സ്വകാര്യഭാഗത്ത് പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് സെക്ഷൻ 376, 323 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഡൽഹിയിൽ ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ് മുതൽ 90 വയസ്സുള്ള വൃദ്ധ വരെ സുരക്ഷിതയല്ലെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. വൃദ്ധയെ വനിതാ കമ്മീഷൻ സന്ദർശിച്ചു.