TRENDING:

അടയ്ക്കാവ്യാപാരി സിനിമാ നടനാകാനെത്തി; ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി അറസ്റ്റിൽ

Last Updated:

വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസിൽ പെൺകുട്ടി അറസ്റ്റിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു.
advertisement

Also Read- കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്

തുടർന്ന് വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പങ്കാളിയായ പെൺകുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

Also Read- കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

advertisement

പ്രായപൂർത്തി ആയതോടെ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദേശം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആഡംബര കാറും സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അടയ്ക്കാവ്യാപാരി സിനിമാ നടനാകാനെത്തി; ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories