advertisement

കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

Last Updated:

വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു

ലഖ്നൗ: കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ. ബലാത്സംഗത്തിന് ഇരയായ യുവതി പിന്നീട് രക്തസ്രാവത്തെ തുട‍ര്‍ന്ന് മരിക്കുകയായിരുന്നു. പ്രതി രാം ഗൗതം കുറ്റം സമ്മതിച്ചായി പൊലീസ് പറ‍ഞ്ഞു. ഉത്ത‍ര്‍പ്രദേശിലെ ഉന്നാവോയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
പ്രതി വീട്ടിലെത്തിയപ്പോൾ യുവതി തനിച്ചായിരുന്നു എന്നും തുട‍ര്‍ന്ന് ബലാൽക്കാരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഊ‍ര്‍ജത്തിനായി ഉത്തേജക മരുന്ന് കഴിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും, യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
advertisement
എന്നാൽ ആശുപത്രിയിൽ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചു. അമിത രക്തസ്രാവം മൂലമാണ് മരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പെൺകുട്ടി എതിർത്ത ശേഷവും ഗൗതം പീഡനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം തുടങ്ങിയതോടെ ഭയന്ന പ്രതി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
advertisement
യുവതിയും പ്രതിയും തമ്മിലുള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീട്ടിലേക്ക് വരുമെന്ന് അറിയിക്കുകയും എന്നാൽ യുവതി ഇത് നിഷേധിച്ചതും ചാറ്റിൽ വ്യക്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement