തന്‍റെ മുൻകാമുകി വെളുത്ത്, മെലിഞ്ഞ് സുന്ദരി ആയിരുന്നുവെന്നും ഭാര്യയ്ക്ക് അത്രയും സൗന്ദര്യം ഇല്ലെന്ന് ഇയാൾ പരാതിക്കാരിയോട് പലതവണ പറഞ്ഞിരുന്നു. ഇതിനെ എതിർത്താൽ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഭർത്തൃവീട്ടുകാരും പിന്തുണ നൽകുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോഴൊക്കെ അയാളെ കൂടുതൽ പ്രകോപിതനാക്കുന്ന തരത്തിലായിരുന്നു കുടുംബം പെരുമാറിയിരുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലും പലപ്പോഴും മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാകേണ്ടി വന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
advertisement
മുംബൈ സ്വദേശിയായ യുവാവുമായി ഫെബ്രുവരി 2018നായിരുന്നു യുവതിയുടെ വിവാഹം. അക്കാലം മുതൽ തന്നെ സൗന്ദര്യം പോര എന്ന് പറഞ്ഞ് അധിക്ഷേപവും ഉപദ്രവവും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഭർത്താവും കുടുംബവും യുവതിയുടെ വീട്ടുകാരിൽ നിന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയാതെ വന്നതോടെ ചെറിയ കാരണങ്ങൾ ഉണ്ടാക്കി വഴക്കും മർദ്ദനവും പതിവായിരുന്നു എന്നാണ് ആരോപണം.
കാണാൻ ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു കൂടുതൽ ഉപദ്രവം. 'ഇരുണ്ട നിറം, തടി, ഭംഗിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഭർത്താവിന്‍റെ അധിക്ഷേപം. മുൻ കാമുകി നല്ല വെളുത്ത നിറമുള്ള മെലിഞ്ഞ സുന്ദരിയാണ് എന്നും പറയുമായിരുന്നു. ഇതിനെ എതിര്‍ത്താൽ മർദനമാണ് പതിവ്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതിന് പ്രോത്സാഹനം നൽകും' പരാതിയിൽ പറയുന്നു.
Also Read-മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; ചതി പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
സഹോദരന്മാർ ഇല്ലാത്തതിനാൽ തന്നെ ഒരു ദുഃശകുനമായാണ് ഭർത്തൃവീട്ടുകാർ കണ്ടിരുന്നതെന്നും യുവതി ആരോപിക്കുന്നു. ഒരു ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു മാനസിക പീഡനം. ' ആൺകുഞ്ഞിന് തന്നെ ജന്മം നൽകണമെന്നും പെൺകുഞ്ഞ് ജനിച്ചൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു' ഭക്ഷണത്തിന് രുചി പോര എന്ന് പറഞ്ഞു പോലും ഭർത്താവ് ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു യുവതി ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
