മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; ചതി പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്

Last Updated:

വ്യാഴാഴ്ചവരെ ഇരുവർക്ക് വേണ്ടിയും കുടുംബങ്ങൾ തിരച്ചിൽ നടത്തി. കണ്ടെത്താനാകാതെ വന്നതോടെ പൊലീസിനെ സമീപിച്ചു.

ലഖ്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം ഒളിച്ചോടി. യുപിയിലെ ഗൊരഖ് പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇവർക്കായി കുടുംബങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോകാൻ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ആൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാത്രിവരെ ഇരുകുടുംബങ്ങളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുടുംബം പരാതിയുമായി എത്തിയതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇരുവർക്കും വേണ്ടി പൊലീസും തിരച്ചിലും ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി 15കാരനും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വലിയ പ്രായ വ്യത്യാസമുള്ളതിനാൽ ആർക്കും ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയിരുന്നില്ല.
advertisement
ആൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്  കേസ് എടുത്തിരിക്കുന്നതെന്ന് സർക്കിൾ ഓഫീസർ രാഹുൽ ഭാട്ടി പറഞ്ഞു. ''കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ''- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നോടുള്ള ഭാര്യയുടെ പെരുമാറ്റത്തിലും ചില മാറ്റങ്ങൾ കണ്ടിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. എന്നിരുന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
English Summary: A 29-year-old woman, mother of three kids in Uttar Pradesh has eloped with a 15-year-old boy. The incident was reported from Gorakhpur, where the families of both, the woman and boy began searching for them after they went missing from a Shivratri fair on Wednesday. The two have yet not been traced and the boy's family has now lodged an official complaint at Campierganj police station. According to the details, both the families searched for the two till Thursday. They approached the police on Friday evening following which a first information report (FIR) was lodged and a probe was initiated.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; ചതി പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement