എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പ്രതി സ്ഥാനത്ത് നിൽക്കുന്നയാളുടെ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടർന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നൽകുകയും ചെയ്തതായി പരാതിക്കാരൻ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചു.
advertisement
Also read-വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ മോശം പെരുമാറ്റം; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി
ഇതിനുശേഷം പരാതി ഒന്നുമുണ്ടായില്ലെന്നും എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് സംഭവം മനസ്സിലാക്കുന്നതെന്നും ഇയാൾ പറയുന്നു. വിമാനം മുംബൈയിൽ നിന്ന് കൊച്ചിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് ഈ സംഭവം ഉണ്ടായതെന്നും അതിനാൽ മുംബൈ പൊലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും ഇയാൾ ചൂണ്ടിക്കാട്ടി.