വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ മോശം പെരുമാറ്റം; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് ദുരനുഭവമുണ്ടായെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന പരാതിയിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ നടി നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഇന്നലെ മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് ദുരനുഭവമുണ്ടായെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
Also Read- വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാൾ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി
വിമാനത്തിലെ ജീവനക്കാരോട് വിവരം പറഞ്ഞപ്പോൾ അവർ സീറ്റ് മാറിയിരിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തി എയർപോർട്ട് അധികൃതർക്കും പരാതി നൽകി. അവരുടെ നിർദ്ദേശം അനുസരിച്ചാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. നടിയുടെ പരാതിയിൽ പറയുന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് നടിയോടു അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കലാശിച്ചത്.
ദുരനുഭവത്തെ കുറിച്ച് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
Location :
Kochi,Ernakulam,Kerala
First Published :
October 11, 2023 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ മോശം പെരുമാറ്റം; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി