TRENDING:

വഴക്കിനൊടുവിൽ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയെ രക്ഷിച്ചു; വീണ്ടും വഴക്കുണ്ടായി കൊലപ്പെടുത്തി ഭർത്താവ്

Last Updated:

ഒന്നിച്ചിരുന്ന് മദ്യപിച്ചതിനു ശേഷം ഭർത്താവ് ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ചത് ഭാര്യ നിഷേധിച്ചതോടെയാണ് വഴക്കുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഛത്തീസ്ഗഢ്: വഴക്കിനൊടുവിൽ കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ച ഭാര്യയെ രക്ഷിച്ച ഭർത്താവ് പിന്നീട് യുവതിയെ കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. ആശാ ഭായ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഭർത്താവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കമാണ് ആത്മഹത്യാശ്രമത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്നത് ഇങ്ങനെ, തിങ്കളാഴ്ച്ച രാത്രി ശങ്കറും ആശാ ഭായിയും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനു ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന ശങ്കറിന്റെ ആവശ്യം ആശാ ഭായ് നിരസിച്ചു. ഇതോടെയാണ് വഴക്ക് ആരംഭിച്ചത്. തർക്കം മൂർച്ഛിച്ചതോടെ ആശാഭായ് വീടിന് പുറത്തുള്ള കിണറ്റിലേക്ക് ചാടി.

Also Read- ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും സുഹൃത്തും പിണങ്ങി; ഒടുവിൽ കൊലപാതകം

advertisement

ഭാര്യയെ രക്ഷിക്കാൻ ശങ്കറും പിന്നാലെ കിണറ്റിലേക്ക് ചാടി. ആശാ ഭായിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചതിനു പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിനൊടുവിലാണ് ശങ്കർ ഭാര്യയെ കൊലപ്പെടുത്തിയത്.

Also Read- വീട്ടിൽ ഒറ്റക്കായിരുന്ന വീട്ടമ്മയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിനു ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് സമീപം ഇയാൾ ഇരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് വിവരം അറിഞ്ഞ് പൊലീസ് എത്തുന്നത്. ഈ സമയത്തും ഭാര്യയുടെ മൃതദേഹത്തിനു സമീപത്ത് ഇരിക്കുകയായിരുന്നു ശങ്കർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴക്കിനൊടുവിൽ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയെ രക്ഷിച്ചു; വീണ്ടും വഴക്കുണ്ടായി കൊലപ്പെടുത്തി ഭർത്താവ്
Open in App
Home
Video
Impact Shorts
Web Stories