ഇടുക്കി: കഞ്ഞിക്കുഴിയിൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read- പൂജ പഠിക്കാനെത്തിയ ആൺകുട്ടികളെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച പൂജാരി അറസ്റ്റിൽ
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെ എത്തിയ പ്രതി വീട്ടമ്മയുടെ വായ പൊത്തിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. പ്രതി പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.
Also Read- എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; ഷാരൂഖ് സൈഫിയെ വിയ്യൂരിലേക്ക് മാറ്റും
കുടുംബത്തിൽ ഒരു വിവാഹം നടക്കാനുള്ള സാഹചര്യം കാരണം ഈ സംഭവം വീട്ടമ്മ രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഭർത്താവിനെ അറിയിച്ച് കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kerala police, Rape case