എന്നാൽ സംഭവദിവസം രാജേഷ് ഇവിടെയെത്തി. ഭാര്യയുമായി സംസാരിക്കണമെന്നും കുറച്ചു നേരം അടുത്തിരിക്കാനും ആവശ്യപ്പെട്ടു. വീട്ടു ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് പുനി ഒഴിയാൻ ശ്രമിച്ചതോടെ ഇയാൾ മുടിയിൽ പിടിച്ചു വലിച്ചു. ഇയാളിൽ നിന്ന് പിടിവിടാനുള്ള ശ്രമത്തിനിടെ യുവതി ഭർത്താവിനെ നെഞ്ചിൽ ആഞ്ഞിടിച്ച് വീഴ്ത്തി. ദേഷ്യം മാറാതെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
You may also like:Beirut Blast| വൻ പൊതുജനപ്രതിഷേധം; ലെബനൻ മന്ത്രിസഭ രാജിവച്ചു
advertisement
[NEWS]EIA 2020| പരിസ്ഥിതി ബിൽ പിൻവലിക്കണം; കേന്ദ്ര സർക്കാരിന് കാൽ ലക്ഷം മെയിൽ അയച്ച് യൂത്ത് ലീഗ് [NEWS] 'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ [NEWS]
കൊലയ്ക്കു ശേഷം ഇതൊരു അപകടമരണം ആക്കിത്തീർക്കാനുള്ള ശ്രമങ്ങളും പുനി നടത്തിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിൽ മറിഞ്ഞുവീണ് മരണം സംഭവിച്ചു എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. വാരിയെല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മകന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഇയാളുടെ ശരീരത്തിലെ പാടുകൾ കണ്ട് അമ്മയായ നർമ്മദയും സംശയം ഉന്നയിച്ചിരുന്നു. മകൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടെന്ന് സമ്മതിച്ച ഇവരാണ് മരുമകൾ മദ്യത്തിന് അടിമയാണെന്ന വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും നർമ്മദ നൽകിയ സൂചനകളും വച്ച് പുനിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.