Beirut Blast| വൻ പൊതുജനപ്രതിഷേധം; ലെബനൻ മന്ത്രിസഭ രാജിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്
advertisement
advertisement
പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും ലെബനനിൽ. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി. (Photo; Associated Press )
advertisement
ഓഗസ്റ്റ് നാലുനുണ്ടായ സ്ഫോടനത്തെത്തുടർന്ന് സർക്കാരിനെതിരെ അതിരൂക്ഷമായ സമരമാണ് ലെബനനിൽ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസിനെ സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്. (Photo; Associated Press )
advertisement
advertisement
advertisement
ഏകദേശം ഒന്നര കോടി ഡോളർ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലെബനന്റെ കസ്റ്റംസ് വകുപ്പ് തലവനും മുൻ തലവനും ഉൾപ്പെടെ ഇരുപതോളം പേരെ സ്ഫോടനത്തിന്റെ പേരിൽ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനുവരിയിൽ രൂപീകരിച്ച മന്ത്രിസഭയ്ക്ക് ഇറാനിലെ ഹിസ്ബുള്ളയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു. (Photo; Associated Press )
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement